Electric Vehicle | ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; വലിയ പ്രഖ്യാപനവുമായി നിതിന്‍ ഗഡ്കരി

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വന്‍ പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളെപ്പോലെ കേന്ദ്രസര്‍ക്കാരും നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് ഉള്‍പെടെ പല സംസ്ഥാനങ്ങളിലും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഉടന്‍ നടത്തുന്നാണ് വിവരം.
           
Electric Vehicle | ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; വലിയ പ്രഖ്യാപനവുമായി നിതിന്‍ ഗഡ്കരി

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുകയാണെന്നും സബ്സിഡി നല്‍കാനുള്ള ആലോചനയും നടക്കുന്നുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇലക്ട്രിക് വാഹനങ്ങളുടെ വന്‍ കുതിച്ചുചാട്ടമാണ് രാജ്യത്ത് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. എണ്ണവില ഉയരുന്നതിലും മലിനീകരണത്തിലും സര്‍ക്കാര്‍ അതീവ ഉത്കണ്ഠാകുലരാണെന്ന് നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. ഇതാണ് ഇലക്ട്രിക് വാഹനങ്ങളുടെ പ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കാനുള്ള കാരണം.

പുതുവര്‍ഷത്തില്‍ അതായത് ജനുവരി മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ വളരെ ലാഭകരമാണ്. പെട്രോള്‍ വാഹനത്തിന് കിലോമീറ്ററിന് ഏഴ് രൂപ ചിലവാകുമ്പോള്‍ ഇലക്ട്രിക് വാഹനത്തിന് കിലോമീറ്ററിന് ഒരു രൂപയാണ് പ്രവര്‍ത്തന ചിലവ് വരുന്നത്. രാജ്യത്തെ പ്രധാന സ്ഥലങ്ങളില്‍ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ചര്‍ചകളും നടക്കുന്നുണ്ട്.

Keywords:  Latest-News, National, New Delhi, Top-Headlines, Vehicles, Gadkari's big announcement, said this about electric vehicle buyers.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia