Gaganyaan | ഗഗന്യാന്: ആദ്യത്തെ നിര്‍ണായക പരീക്ഷണത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; എങ്ങനെ തത്സമയം കാണാം?
Oct 20, 2023, 21:35 IST
ബെംഗ്ളുറു: (KVARTHA) ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ISRO) ഗഗന്യാന് ദൗത്യത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ ശനിയാഴ്ച നടത്തും. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിനുള്ള ഇന്ത്യയുടെ ദൗത്യമാണ് ഗഗന്യാന്. ശനിയാഴ്ച ആദ്യത്തെ 'കു മൊഡ്യൂള്‍' വഴി ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശോധനകള്‍ നടത്തും.
ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്ന് ഉയര്‍ന്നുപൊങ്ങുന്ന പേടകം ബംഗാള്‍ ഉള്‍ക്കടലില്‍ ഇറക്കിയാണ് പരീക്ഷണം നടത്തുന്നത്. പേടകം വിക്ഷേപിച്ച് ഒന്‍പതാമത്തെ മിനിറ്റിലാണ് സമുദ്രോപരിതലത്തില്‍ എത്തുക. റോക്കറ്റിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ക്രൂ അംഗങ്ങള്‍ എങ്ങനെ അതിജീവിക്കുമെന്ന് ഈ പരിശോധനയില്‍ കണ്ടെത്താനാകും.
വിജയിച്ചാല്‍, അടുത്ത വര്‍ഷം റോബോട്ടുകളെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റ് ആളില്ലാ ദൗത്യങ്ങള്‍ക്ക് ഇത് വഴിയൊരുക്കും. ഏകദേശം 90 ബില്യണ്‍ രൂപ ചിലവില്‍ വികസിപ്പിച്ച ഗഗന്യാന് പദ്ധതി പ്രകാരം, ബഹിരാകാശയാത്രികരെ ഭൂമിയുടെ 400 കിലോമീറ്റര്‍ ഭ്രമണപഥത്തിലേക്ക് അയച്ച് മൂന്ന് ദിവസത്തിന് ശേഷം ഭൂമിയില്‍ തിരികെ ഇറക്കുകയാണ് ലക്ഷ്യം. ഇത് വിജയിച്ചാല്‍ സോവിയറ്റ് യൂണിയനും അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
എങ്ങനെ തത്സമയം കാണാം?
എല്ലാ ഐഎസ്ആര്‍ഒ വിക്ഷേപണങ്ങളെയും പോലെ, ഗഗന്യാന് പരീക്ഷണ പറക്കലും ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള ഏജന്‍സിയുടെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ (എസ്ഡിഎസ്സി) നിന്ന് പുറപ്പെടുകയും വിവിധ പ്ലാറ്റ്ഫോമുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്യും.
ഔദ്യോഗിക വെബ്സൈറ്റിലും ( isro (dot) gov (dot) in) യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും ലൈവ് സ്ട്രീം ചെയ്യും. ദൂരദര്‍ശനും പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യും. വിക്ഷേപണ ദിവസം രാവിലെ 7.30ന് തത്സമയ സംപ്രേക്ഷണം ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

Keywords: Gaganyaan, ISRO, Science, National News, Gaganyaan first test flight tomorrow. Where to watch live?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.