തറ തുടയ്ക്കുന്നതിനിടെ വീട്ടുജോലിക്കാരിയായ 16കാരി പ്രസവിച്ചു; പുറത്തുവന്നത് 2019ല്‍ ഒഡീഷയില്‍ നടന്ന കൂട്ടബലാത്സംഗത്തിന്റെ ഭയാനകമായ വെളിപ്പെടുത്തല്‍

 


ബംഗളൂരു: (www.kvartha.com 23.02.2020) തറ തുടയ്ക്കുന്നതിനിടെ വീട്ടുജോലിക്കാരിയായ 16കാരി പ്രസവിച്ചു. ഈ സംഭവത്തോടെ പുറത്തുവന്നത് 2019ല്‍ ഒഡീഷയില്‍ നടന്ന കൂട്ടബലാത്സംഗത്തിന്റെ ഭയാനകമായ വെളിപ്പെടുത്തല്‍.

ബംഗളൂരുവില്‍ ജോലിക്കു നില്‍ക്കുന്ന വീട്ടില്‍ വച്ചാണ് തറ തുടയ്ക്കുന്നതിനിടെ പെണ്‍കുട്ടി പ്രസവിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചതോടെയാണ് 2019 ന്റെ തുടക്കത്തില്‍ ഒഡീഷയില്‍ വച്ച് കൂട്ടബലാത്സംഗത്തിനിരയായ സംഭവം വെളിപ്പെടുത്തിയത്.


2019 നവംബറിലാണ് പെണ്‍കുട്ടിയുടെ പ്രസവം നടന്നത്. എന്നാല്‍ വിവരം പുറത്താകുന്നത് ഇപ്പോഴാണ്. തറ തുടച്ചുകൊണ്ടിരിക്കെ വീട്ടില്‍ വച്ച് തന്നെ പ്രസവം നടന്നുവെങ്കിലും പതിനാറുകാരിയേയും കുഞ്ഞിനേയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് സംഭവം ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കു മുമ്പാകെ എത്തുകയായിരുന്നു.

തറ തുടയ്ക്കുന്നതിനിടെ വീട്ടുജോലിക്കാരിയായ 16കാരി പ്രസവിച്ചു; പുറത്തുവന്നത് 2019ല്‍ ഒഡീഷയില്‍ നടന്ന കൂട്ടബലാത്സംഗത്തിന്റെ ഭയാനകമായ വെളിപ്പെടുത്തല്‍


സംഭവത്തില്‍ പോക്സോ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിക്ക് അക്ഷാരാഭ്യാസമൊന്നും ഇല്ല. 2019 ല്‍ ആദ്യമായാണ് താന്‍ ബലാത്സംഗത്തിനിരയായതെന്ന് പെണ്‍കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് 2019 ആഗസ്റ്റിലാണ് പെണ്‍കുട്ടി ബംഗളുരുവില്‍ വീട്ടുജോലിക്ക് എത്തിയത്.

സൗത്ത് ബംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ വീട്ടുജോലിക്കായി നിന്ന അടുത്ത ബന്ധുവിനൊപ്പമാണ് ജോലിക്കായി ഈ പെണ്‍കുട്ടിയും ബംഗളുരുവില്‍ എത്തിയത്. പെണ്‍കുട്ടിയേയും കുഞ്ഞിനേയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി സന്നദ്ധസംഘടനയില്‍ സുരക്ഷിതമായി താമസിപ്പിച്ചു. 2020 ജനുവരിയില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എത്തി ഇരുവരേയും ഒഡീഷയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

Keywords:  Gang-molested in Odisha, minor gives birth while mopping floor in Bengaluru, Bangalore, News, Molestation, Police, Case, hospital, Pregnant Woman, Protection, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia