Warning | മഴക്കാലത്ത് എന്തുകൊണ്ട് ഗ്യാസ് ഗെയ്‌സര്‍ ഉപയോഗിക്കാന്‍ പാടില്ല? പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് അറിയാം
* ഷോർട്ട് സർക്യൂട്ടിന്റെ അപകടം
* തുരുമ്പ് കാരണം ഗെയ്‌സറിന്റെ ആയുസ് കുറയുന്നത്
* വൈദ്യുതി ഉപഭോഗം വർദ്ധിക്കുന്നത്
* ജലത്തിന്റെ ഗുണനിലവാരം ഗെയ്‌സറിനെ ബാധിക്കുന്നത്
ന്യൂഡൽഹി: (KVARTHA) കൊടും വേനലിന് ആശ്വാസമായി കാലവര്‍ഷം എത്തിയതിന്റെ ആഹ്ലാദത്തിലാണ് ആളുകള്‍. കേരളം ഉള്‍പ്പെടെയുള്ള
രാജ്യത്തിന്റെ പല ഭാഗത്തും കനത്ത മഴ തുടരുകയാണ്. മഴക്കാലം ആയാല്‍ പിന്നെ പറയണ്ടല്ലോ? തണുപ്പ് കൂടുന്നതുകൊണ്ട് തന്നെ മഴയത്ത് പുറത്തിറങ്ങാന്‍ പോലും ആളുകള്‍ക്ക് മടിയാണ്. ഈ സമയം ശരീരം എപ്പോഴും ചൂടായിട്ടിരിക്കാനാണ് പലരും ആഗ്രഹിക്കുന്നത്.
ഇത്തരം സാഹചര്യങ്ങളില്‍ ഗ്യാസ് ഗെയ്‌സര്‍ ഓണാക്കുന്നതിനെക്കുറിച്ച് പലരും ചിന്തിക്കാറുണ്ട്. എന്നാല്‍ മണ്‍സൂണ്‍ സമയത്ത് ഗെയ്‌സര്‍ ഓണാക്കുന്നത് അപകടകരമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു ചെറിയ പിഴവ് പോലും സ്‌ഫോടനത്തിന് കാരണമാകുമത്രേ. ഗ്യാസ് ഗെയ്‌സര്‍ ഒരു ബോംബ് പോലെ പൊട്ടിത്തെറിക്കാന്‍ സാധ്യതകള്‍ ഏറെയാണ്. അതുകാണ്ട് മഴയത്ത് അങ്ങനെ ഒരു അബദ്ധം ആരും കാണിക്കരുത്. കാരണം ജീവിതകാലം മുഴുവന്‍ ഇക്കാര്യം ഓര്‍ത്ത് നമ്മള്‍ പശ്ചാത്തപിക്കേണ്ടിവരും.
ഗ്യാസ് ഗെയ്‌സര്‍ കേടാകുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത
മഴക്കാലത്ത് ഈര്‍പ്പം വര്‍ദ്ധിക്കുന്നു, ഇത് ഷോര്‍ട്ട് സര്‍ക്യൂട്ടുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. വയറിങ്ങിലോ ഗെയ്‌സറിന്റെ കണക്ഷനിലോ എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍, ഈര്‍പ്പം കാരണം ഒരു ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിക്കാം, കൂടാതെ തീപിടുത്തത്തിനുള്ള സാധ്യതയും ഉണ്ട്.
തുരുമ്പെടുക്കല്‍ പ്രശ്‌നങ്ങള്‍
മഴക്കാലത്ത് ഈര്‍പ്പം കാരണം, ഗെയ്‌സറിന്റെ ലോഹഭാഗങ്ങള്‍ തുരുമ്പെടുത്തേക്കാം, ഇത് ഗെയ്‌സറിന്റെ ആയുസ് കുറയ്ക്കുകയും അതിന്റെ പ്രവര്‍ത്തന ശേഷിയെ ബാധിക്കുകയും ചെയ്യുന്നു.
വൈദ്യുതി ഉപഭോഗം
മഴക്കാലത്ത് താപനില സാധാരണയായി കുറവാണ്, അത്തരമൊരു സാഹചര്യത്തില്‍ ചൂടുവെള്ളം ഉല്‍പ്പാദിപ്പിക്കുന്നതിന് ഗ്യാസ് ഗെയ്‌സറിന് കൂടുതല്‍ വൈദ്യുതി ആവശ്യമാണ്, ഇത് വൈദ്യുതി ബില്‍ വര്‍ദ്ധിപ്പിക്കും.
ജലത്തിന്റെ ഗുണനിലവാരം
മഴവെള്ളത്തില്‍ പലപ്പോഴും മാലിന്യങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഗ്യാസ് ഗെയ്‌സറിനുള്ളില്‍ അടിഞ്ഞുകൂടുകയും അതിന്റെ ശേഷിയെ ബാധിക്കുകയും ചെയ്യും.
ഇക്കാര്യങ്ങള്‍ എങ്ങനെ ശ്രദ്ധിക്കണം?
- ഗെയ്സറിന്റെ വയറിംഗ് കൃത്യമായി ചെയ്തിട്ടുണ്ടെന്നും അതില്‍ ഒരു തകരാറും ഇല്ലെന്നും ഉറപ്പാക്കുക.
- തുരുമ്പെടുക്കാതിരിക്കാനും അതിന്റെ പ്രവര്‍ത്തനക്ഷമത നിലനിര്‍ത്താനും ഗെയ്‌സര്‍ പതിവായി വൃത്തിയാക്കുന്നത് തുടരുക.
- തുരുമ്പും ഈര്‍പ്പവും പ്രതിരോധിക്കുന്ന നല്ല നിലവാരമുള്ള ഒരു ഗെയ്‌സര്‍ വാങ്ങുക.
- ഗെയ്‌സര്‍ ഓവര്‍ലോഡ് ചെയ്യരുത്, കാരണം ഇത് ഗെയ്‌സറിന് കേടുവരുത്തും.