Gay Couple | 'സ്പെഷ്യല്‍ മാരിയേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹം രെജിസ്റ്റര്‍ ചെയ്യാന്‍ അനുമതി വേണം'; യുവാക്കള്‍ സുപ്രീം കോടതിയില്‍

 




ന്യൂഡെല്‍ഹി: (www.kvartha.com) സ്വവര്‍ഗ വിവാഹം രെജിസ്റ്റര്‍ ചെയ്യാന്‍ അനുമതിതേടി സുപ്രീം കോടതിയെ സമീപിച്ച് യുവാക്കള്‍. ഹൈദരാബാദില്‍ നിന്നുള്ള സുപ്രിയോ ചക്രവര്‍ത്തി, അഭയ് ദങ് എന്നിവരാണ് 1954 ലെ സ്പെഷ്യല്‍ മാരിയേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം രെജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്ന ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. 

സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ വ്യവസ്ഥകള്‍ സ്വവര്‍ഗ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരോട് വിവേചനപരമാണെന്ന് ഇവരുടെ ഹര്‍ജിയില്‍ പറയുന്നു. വ്യത്യസ്ത ജാതിയിലും, മതത്തിലുംപെട്ടവരുടെ വിവാഹം സുപ്രീം കോടതി ഭരണഘടനാപരമായ പരിരക്ഷ നല്‍കിയിട്ടുണ്ടെന്നും അതുപോലെ സ്വവര്‍ഗ വിവാഹത്തിനും ആ പരിരക്ഷ നല്‍കണമെന്നും ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

10 വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് ജീവിക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇരുവരും അസുഖ ബാധിതരായിരുന്നു. തുടര്‍ന്നാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് 2021 ഡിസംബറില്‍ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ ഇരുവരും വിവാഹിതരായി. 

Gay Couple | 'സ്പെഷ്യല്‍ മാരിയേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹം രെജിസ്റ്റര്‍ ചെയ്യാന്‍ അനുമതി വേണം'; യുവാക്കള്‍ സുപ്രീം കോടതിയില്‍


എന്നാല്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം രെജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Keywords:  News,National,India,New Delhi,Marriage,Love,Supreme Court of India,Top-Headlines, Gay Couple Goes To Supreme Court, Seeks Recognition Of Marriage

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia