പഞ്ചാബി-ബെന്‍ഗാളി ആചാര പ്രകാരം സ്വവര്‍ഗാനുരാഗികളായ ദമ്പതികള്‍ വിവാഹിതരായി; വിവാഹം മനോഹരമാക്കി മെഹന്തി, ഹല്‍ദി ചടങ്ങുകള്‍; 8 വര്‍ഷത്തെ പ്രണയത്തിന് നിറ ചിരികളോടെ അനുഗ്രഹവുമായി ബന്ധുക്കളും സുഹൃത്തുക്കളും
Dec 20, 2021, 18:37 IST
ഹൈദരാബാദ്: (www.kvartha.com 20.12.2021) ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹത്തോടെ സ്വവര്‍ഗാനുരാഗികളായ ദമ്പതികള്‍ വിവാഹിതരായി. ഡിസംബര്‍ എട്ടിന് ഹൈദരാബാദില്‍ നടന്ന ആര്‍ഭാടമായ ചടങ്ങിലാണ് 34 കാരനായ അഭയ് ഡാങ്കെയും 31 കാരനായ സുപ്രിയോ ചക്രബൊര്‍ത്തിയും തമ്മില്‍ വിവാഹിതരായത്.
എട്ട് വര്‍ഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. പഞ്ചാബി-ബെന്‍ഗാളി ആചാര പ്രകാരമാണ് വിവാഹം നടന്നത്. വിവാഹത്തിന് തൊട്ടുമുമ്പുള്ള മെഹന്തി, ഹല്‍ദി ചടങ്ങുകളും സംഗീത പരിപാടിയുമുണ്ടായിരുന്നു.
ഡേറ്റിങ് ആപിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഒരുമാസത്തിന് ശേഷം സുപ്രിയോ അഭയുമായുള്ള ബന്ധം അമ്മയെ അറിയിച്ചു. ആദ്യം അമ്പരന്നെങ്കിലും ഒടുവില്‍ അമ്മ ഇരുവരുടെയും ബന്ധത്തെ പൂര്‍ണമനസോടെ അംഗീകരിച്ചു.
തങ്ങളുടെ ബന്ധത്തിന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നെന്ന് സുപ്രിയോ ചക്രബൊര്‍ത്തി പറഞ്ഞു. സ്വവര്‍ഗാനുരാഗികള്‍ എന്ന നിലയിലുള്ള ജീവിതം അത്ര ബുദ്ധിമുട്ടായിരുന്നില്ലെന്നും സമൂഹത്തിലേക്ക് ധൈര്യപൂര്‍വം ഇറങ്ങിച്ചെന്നാല്‍ അംഗീകരിക്കപ്പെടുമെന്നതാണ് തങ്ങളുടെ അനുഭവമെന്നും സുപ്രിയോ പറഞ്ഞു.
ഇന്ന് കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നടുവില്‍ ദമ്പതികളെന്ന നിലയില്‍ ഇരിക്കാനാകുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. അഭയിയെ എന്റെ പങ്കാളിയാണെന്ന് പറയുന്നത് മനോഹരമായ കാര്യമാണ്. പ്രിയപ്പെട്ടവര്‍ അംഗീകരിക്കുകയും സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നത് വലിയ കാര്യമാണെന്നും സുപ്രിയോ പറഞ്ഞു.
2018ല്‍ സ്വവര്‍ഗാനുരാഗം കുറ്റകരമല്ലാതാക്കിയെങ്കിലും ഇന്‍ഡ്യന്‍ വിവാഹ നിയമപ്രകാരം സ്വവര്‍ഗ വിവാഹം രെജിസ്റ്റര്‍ ചെയ്യാനാകില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.