Congress President | കോണ്‍ഗ്രസ് പ്രസിഡന്റ്: അശോക് ഗെഹ്ലോട്ടിന്റെ പേര് ഉയര്‍ന്നുവന്നത് കമല്‍ നാഥിന്റെ വിസമ്മതത്തെ തുടര്‍ന്ന്?

 


ന്യൂഡെല്‍ഹി: (www.kvartha.com) ദേശീയ അധ്യക്ഷന്‍ സ്ഥാനം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിലെ പല നേതാക്കളും മടിക്കുന്നതായി റിപോര്‍ട്. അങ്ങനെയാണ് രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പേര് ഉയര്‍ന്നുവന്നതെന്നാണ് വിവരം. ഗെലോട്ടിന്റെ പേര് ഉയര്‍ന്നുവരാന്‍ മധ്യപ്രദേശ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥും ഒരു കാരണമാണ്. കമല്‍നാഥിനോട് സ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും എന്നാല്‍ 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ മധ്യപ്രദേശില്‍ തന്നെ തുടരാനാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
                 
Congress President | കോണ്‍ഗ്രസ് പ്രസിഡന്റ്: അശോക് ഗെഹ്ലോട്ടിന്റെ പേര് ഉയര്‍ന്നുവന്നത് കമല്‍ നാഥിന്റെ വിസമ്മതത്തെ തുടര്‍ന്ന്?

കഴിഞ്ഞ ഒരു വര്‍ഷമായി കമല്‍ നാഥിന് ഡെല്‍ഹിയിലേക്ക് മടങ്ങാന്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡിന്റെ കടുത്ത സമ്മര്‍ദമുണ്ടെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. നാഥിനെ ദേശീയ അധ്യക്ഷനാക്കുന്നതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊന്നും എതിര്‍പ്പില്ല. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പ് വരെ സംസ്ഥാനം വിട്ടുപോകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല.

2023ന് ശേഷം ഡെല്‍ഹിയിലേക്ക് പോകുന്നത് തീരുമാനിക്കുമെന്നും കമല്‍ നാഥ് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്ന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ നാഥിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതിന് കോണ്‍ഗ്രസ് ഹൈകമാന്‍ഡിന്റെ അനുമതി ലഭിച്ചില്ല. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Keywords:  Latest-News, National, Top-Headlines, Politics, Congress, Political Party, Chief Minister, President, Assembly Election, Assembly, Sonia Gandhi, Political-News, Kamal Nath, Gehlot's name came on Kamal Nath's refusal.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia