'കോണ്‍ഗ്രസും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി, മനുഷ്യരെ ഉയര്‍ന്ന ജാതിക്കാരനെന്നും ദളിതനെന്നും മുസ്ലിമെന്നും ഹിന്ദുവെന്നും തരംതിരിച്ചു, ഗാന്ധിയന്‍ തത്വശാസ്ത്രത്തിലൂന്നിയാണ് എന്റെ പൊതുപ്രവര്‍ത്തനം'; രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നല്‍കി ഗുലാം നബി ആസാദ്

 



ന്യൂഡെല്‍ഹി: (www.kvartha.com 21.03.2022) രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് സമൂഹിക സേവനത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. സാമൂഹിക സേവനത്തിന് രാഷ്ട്രീയം വേണമെന്ന് നിര്‍ബന്ധമില്ലെന്നും എപ്പോള്‍ വേണമെങ്കിലും തന്റെ വിരമിക്കല്‍ വാര്‍ത്ത കേള്‍ക്കാമെന്നും ആസാദ് പറഞ്ഞു. 

സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കിയ പാര്‍ടികളില്‍ കോണ്‍ഗ്രസുമുണ്ടെന്ന വിമര്‍ശനവും ഗുലാം നബി ആസാദ് ഉയര്‍ത്തി. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഭിന്നിപ്പിക്കലിനെതിരെ പൗരസമൂഹം ഒന്നിക്കണമെന്നും ആസാദ് ആവശ്യപ്പെട്ടു. ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗുലാം നബി ആസാദ്.

ജമ്മു കശ്മീര്‍ ഹൈകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനുമായ എം കെ ഭരദ്വാജാണ് പരിപാടി സംഘടിപ്പിച്ചത്. പത്മഭൂഷണ്‍ ലഭിച്ച ഗുലാംനബി ആസാദിനെ ആദരിക്കുന്നതിന് സംഘടിപ്പിച്ച ചങ്ങില്‍ മറ്റു പ്രമുഖരും പങ്കെടുത്തു.

'സമൂഹത്തില്‍ നമുക്കൊരു മാറ്റം കൊണ്ടുവരേണ്ടതുണ്ട്. ഞാന്‍ വിരമിച്ച് സാമൂഹിക സേവനത്തില്‍ മുഴുകാന്‍ പോകുന്നതായി കേട്ടാല്‍ അത് വലിയ സംഭവമായി നിങ്ങള്‍ക്ക് തോന്നണമെന്നില്ല' ആസാദ് പറഞ്ഞു. ഇന്‍ഡ്യയിലെ രാഷ്ട്രീയം വളരെ വൃത്തികെട്ടതായി മാറിയിരിക്കുന്നുവെന്നും ചിലപ്പോള്‍ നമ്മള്‍ മനുഷ്യരാണോ എന്ന് സംശയിക്കേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നെന്നും അദ്ദേഹം പ്രസംഗത്തില്‍ പറയുകയുണ്ടായി.

മനുഷ്യന്റെ ശരാശരി ആയുസ് ഇപ്പോള്‍ 80-85 വര്‍ഷമാണെന്ന് പറഞ്ഞ ആസാദ്, വിരമിക്കലിന് ശേഷമുള്ള 20-25 വര്‍ഷത്തെ നീണ്ട കാലയളവ് രാഷ്ട്രനിര്‍മാണത്തിന് സംഭാവന ചെയ്യാന്‍ വ്യക്തികള്‍ ഉപയോഗിക്കുന്നത് കാര്യബോധ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ ഓരോരുത്തരും ഒരു നഗരത്തേയോ പ്രദേശത്തേയോ നവീകരിച്ചാല്‍ രാജ്യം മൊത്തം നവീകരിക്കപ്പെടുമെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.

'കോണ്‍ഗ്രസും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി, മനുഷ്യരെ ഉയര്‍ന്ന ജാതിക്കാരനെന്നും ദളിതനെന്നും മുസ്ലിമെന്നും ഹിന്ദുവെന്നും തരംതിരിച്ചു, ഗാന്ധിയന്‍ തത്വശാസ്ത്രത്തിലൂന്നിയാണ് എന്റെ പൊതുപ്രവര്‍ത്തനം'; രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നല്‍കി ഗുലാം നബി ആസാദ്


സമൂഹത്തിലെ ഒട്ടുമിക്ക തിന്മകള്‍ക്കും ഉത്തരവാദികള്‍ രാഷ്ട്രീയ പാര്‍ടികള്‍ ആയതിനാല്‍ അവരിലൂടെ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നതില്‍ തനിക്ക് സംശയമുണ്ട്. ആളുകളെ മതത്തിന്റേയും പ്രദേശത്തിന്റേയും ഗ്രാമത്തിന്റേയും നഗരത്തിന്റേയും പേരില്‍ നമ്മള്‍ വിഭജിച്ചു. ഉയര്‍ന്ന ജാതിക്കാരനെന്നും ദളിതനെന്നും മുസ്ലിമെന്നും ഹിന്ദുവും ക്രിസ്ത്യാനിയും സിഖ്കാരനുമാക്കി തരംതിരിച്ചു. ആളുകളെ ഇങ്ങനെ ചുരുക്കി കെട്ടിയാല്‍ ആരെയാണ് നമുക്ക് മനുഷ്യരായി കാണാനാകുകയെന്നും ഗുലാം നബി ആസാദ് ചോദിച്ചു.

രാഷ്ട്രീയ പാര്‍ടികള്‍ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടിരിക്കും. പ്രയാസകരമായ സമയങ്ങളില്‍ ജനങ്ങളെ നയിക്കുന്നതില്‍ പൊതു സമൂഹത്തിന്റെ പങ്കുണ്ട്. താന്‍ കോണ്‍ഗ്രസുകാരനായിട്ടില്ല പൊതുജീവിതം ആരംഭിച്ചത്. ഗാന്ധിയന്‍ തത്വശാസ്ത്രത്തിലൂന്നിയാണ് തന്റെ പൊതുപ്രവര്‍ത്തനം ആരംഭിച്ചതെന്ന് വളരെ കുറച്ച് പേര്‍ക്കേ അറിയാവൂ. നമ്മള്‍ ആദ്യം മനുഷ്യരാകണം പിന്നീടാണ് ഹിന്ദുവും മുസ്ലിമും ആകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ഗുലാബ് നബി ആസാദ് അടങ്ങുന്ന ഗ്രൂപ് 23 നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ടിയില്‍ കൂട്ടായ ചര്‍ചകള്‍ നടക്കുന്നില്ലെന്നാണ് ഗ്രൂപ് 23 ന്റെ വിമര്‍ശനം.

Keywords:  News, National, India, New Delhi, Politics, Political Party, Congress, Ghulam Nabi Azad hints at ‘retirement’ from politics, highlights role of civil society
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia