പീഡനത്തിനിരയായ പെണ്‍കുട്ടി പരാതിയുമായി ചെന്നപ്പോള്‍ മനസ് മടുപ്പിക്കുന്ന അനുഭവത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു; പഞ്ചായത്ത് അധികൃതര്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി പൊലീസ്
Apr 27, 2020, 11:07 IST
അലിഗഡ്: (www.kvartha.com 27.04.2020) ക്രൂരബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. പദ്രവിച്ചവര്‍ക്കെതിരെ പരാതിയുമായി ചെന്നപ്പോള്‍ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ വിശദീകരണം. പഞ്ചായത്തിന് മുന്നില്‍ പരാതിയുമായി ചെന്നപ്പോള്‍ മോശം അനുഭവമാണുണ്ടായതെന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു. ഉത്തര്‍പ്രദേശിലെ അലിഗഡിലെ ഡാഡണിലാണ് നീതി നിഷേധിക്കുന്ന സംഭവം.
പഞ്ചായത്തിന് മുന്നില്‍ പെണ്‍കുട്ടി പരാതിയുമായി എത്തിയപ്പോള്‍ പ്രതികളെ വിളിച്ച് വരുത്തി അടിച്ച ശേഷം അവരെ വിട്ടയ്ക്കുകയായിരുന്നു. ഇതിന് ശേഷമാണ് പെണ്‍കുട്ടി വീട്ടില്‍ വന്ന് ആത്മഹത്യ ചെയ്തത്. സംഭവമറഞ്ഞെത്തിയ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചുവെന്നും അലിഗഡ് പൊലീസ് സൂപ്രണ്ട് മുനിരാജ് എഎന്‍ഐയോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ പരാതി കേട്ട ശേഷം ആവശ്യനടപടികള്‍ സ്വീകരിക്കാത്ത പഞ്ചായത്ത് അധികൃതര്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. കേസില്‍ അന്വേഷണം തുടരുന്നു.
Keywords: News, National, India, Uttar Pradesh, aligarh, Molestation, Girl, Suicide, Police, Case, Accused, Girl allegedly molestation in up committed suicide

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.