Arrested | 'കാമുകനൊപ്പം അരുതാത്ത സാഹചര്യത്തില്‍ കണ്ട കാര്യം വീട്ടുകാരെ അറിയിക്കുമെന്ന് ഭയം; 9 വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയശേഷം മൃതദേഹം പറമ്പില്‍ കുഴിച്ചുമൂടി; തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് ആസിഡ് ഒഴിക്കുകയും കൈവിരലുകള്‍ ഛേദിക്കുകയും ചെയ്തു'; 13 കാരിയും കാമുകനും ബന്ധുവുമടക്കം 3 പേര്‍ അറസ്റ്റില്‍

 


വൈശാലി: (www.kvartha.com) കാമുകനൊപ്പം അരുതാത്ത സാഹചര്യത്തില്‍ കണ്ട കാര്യം വീട്ടുകാരെ അറിയിക്കുമെന്ന് ഭയന്ന് പതിമൂന്നുകാരി, ഒന്‍പത് വയസ് മാത്രം പ്രായമുള്ള ഇളയ സഹോദരിയെ കൊലപ്പെടുത്തിയെന്ന് പൊലീസ്. ബിഹാറിലെ വൈശാലിയിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

കാമുകന്റെയും ഒരു ബന്ധുവിന്റെയും സഹായത്തോടെയാണ് പെണ്‍കുട്ടി ക്രൂരമായ കൊലപാതകം നടത്തിയതെന്നും ആളെ തിരിച്ചറിയാതിരിക്കാന്‍ മൃതദേഹത്തിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും കൈവിരലുകള്‍ ഛേദിക്കുകയും ചെയ്തശേഷം വീടിനു സമീപത്തെ പറമ്പില്‍ കുഴിച്ചു മൂടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകം നടത്തിയ പെണ്‍കുട്ടിയെയും സഹായം ചെയ്ത കാമുകനെയും ബന്ധുവായ സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല നടത്തിയ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജുവനൈല്‍ ഹോമിലേക്കു മാറ്റി. 18 വയസ് പൂര്‍ത്തിയായ കാമുകനും ബന്ധുവായ സ്ത്രീയും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

സംഭവത്തെ കുറിച്ച് വൈശാലി ജില്ലാ പൊലീസ് സൂപ്രണ്ട് രവി രഞ്ജന്‍ കുമാര്‍ പറയുന്നത്:

മേയ് 15ന് വൈശാലി ജില്ലയിലെ ഹര്‍പ്രസാദ് ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. സഹോദരിമാരുടെ മാതാപിതാക്കള്‍ സമീപത്തെ ഗ്രാമത്തില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു സംഭവം.

വിവാഹ ചടങ്ങുകള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയ മാതാപിതാക്കള്‍, ഇളയ മകളെ കാണാനില്ലെന്ന് കാട്ടി സ്റ്റേഷനില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് കേസ് രെജിസ്റ്റര്‍ ചെയ്ത പൊലീസ് സംഘം, അന്വേഷണത്തിനായി പ്രത്യേക സംഘത്തിന് രൂപം നല്‍കി. ഇതിനു പിന്നാലെയാണ് ഇവരുടെ വീടിനു സമീപത്തുനിന്ന് മേയ് 19ന് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ്, സഹോദരിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്തപ്പോള്‍ത്തന്നെ പെണ്‍കുട്ടിയും കാമുകനും കൊലപാതക വിവരം തുറന്നു പറഞ്ഞു. മോശം സാഹചര്യത്തില്‍ ഇരുവരെയും കണ്ടതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് മൊഴി. ഇക്കാര്യം പെണ്‍കുട്ടി വീട്ടില്‍ അറിയിക്കുമോയെന്ന ഭയമാണ് കൊലയ്ക്കു കാരണമെന്നും ഇരുവരും മൊഴി നല്‍കിയിട്ടുണ്ട്.

മൂര്‍ചയില്ലാത്ത വസ്തു ഉപയോഗിച്ചാണ് അവര്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. പിന്നീട് കുട്ടിയുടെ മൃതദേഹം മൂന്നു ദിവസം ഒരു പെട്ടിയിലാക്കി വീട്ടില്‍ത്തന്നെ സൂക്ഷിച്ചു. മൂന്നു ദിവസത്തിനു ശേഷം ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് കാമുകന്റെ സഹായത്തോടെ മൃതദേഹം സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടത്. അതിനു മുന്‍പായി ആളെ തിരിച്ചറിയാതിരിക്കാന്‍ ആസിഡ് ഉപയോഗിച്ച് മുഖം വികൃതമാക്കുകയും വിരലുകള്‍ അറുത്തുമാറ്റുകയും ചെയ്തിരുന്നു.

Arrested | 'കാമുകനൊപ്പം അരുതാത്ത സാഹചര്യത്തില്‍ കണ്ട കാര്യം വീട്ടുകാരെ അറിയിക്കുമെന്ന് ഭയം; 9 വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയശേഷം മൃതദേഹം പറമ്പില്‍ കുഴിച്ചുമൂടി; തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് ആസിഡ് ഒഴിക്കുകയും കൈവിരലുകള്‍ ഛേദിക്കുകയും ചെയ്തു'; 13 കാരിയും കാമുകനും ബന്ധുവുമടക്കം 3 പേര്‍ അറസ്റ്റില്‍

ഇരുവരുടെയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിലാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന് സൂചന ലഭിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുവായ 32കാരിയെ സഹായം ചെയ്തതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്.

Keywords:  Girl Found Dead in House; 3 Arrested, Bihar, News, Murder, Criminal Case, Crime, Police, Arrested, Complaint, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia