ഒളിച്ചോടിയ കമിതാക്കളെ വീട്ടുകാര്‍ വിളിച്ചുവരുത്തി ആള്‍ക്കൂട്ടത്തിനു മുന്നിലിട്ട് തല്ലിക്കൊന്നു
Sep 19, 2013, 12:02 IST
ഹരിയാന: ദുരഭിമാനക്കൊലയില്‍ കുപ്രസിദ്ധി നേടിയ ഹരിയാനയില്‍ വീണ്ടും കൊല. ഒളിച്ചോടിയ കമിതാക്കളെ വീട്ടില്‍ സ്‌നേഹം നടിച്ച് കൊണ്ടുവന്ന് പരസ്യമായി വീട്ടുകാര്‍ മര്‍ദിച്ച് കൊലപ്പെടുത്തി. ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ നാട്ടിലാണ് പ്രാകൃതവും പൈശാചികവുമായ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവും അമ്മാവനുമടക്കം നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥിനിയായ നിധി ബാരക് (20) ധര്‍മേന്ദ്ര ബാരക് (23) എന്നിവരെയാണ് പരസ്പരം പ്രണയിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും അടക്കമുള്ളവര്‍ ക്രൂരമായി കൊലചെയ്തത്. ധര്‍മേന്ദ്രയുമായുള്ള നിധിയുടെ പ്രണയത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു.
പരസ്പരം പിരിയാന്‍ പറ്റാത്തതിനാല്‍ ഇവര്‍ ഒളിച്ചോടാന്‍ തീരുമാനിക്കുകയും ചൊവ്വാഴ്ച വീട്ടുകാര്‍ അറിയാതെ ഇരുവരും ഡല്‍ഹിയിലേക്ക് ഒളിച്ചോടുകയും ചെയ്തു. എന്നാല്‍ വിവാഹം ചെയ്തുതരാമെന്ന് പറഞ്ഞ് നിധിയുടെ വീട്ടുകാര്‍ സ്‌നേഹപൂര്‍വം ഇരുവരേയും നാട്ടിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു.
വീട്ടുകാരുടെ എതിര്‍പിനെ അവഗണിച്ച് ഒളിച്ചോടിയതിന് തങ്ങളെ ഉപദ്രവിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ തിരിച്ചുവരാന്‍ മടിച്ച കമിതാക്കള്‍ ഉപദ്രവിക്കില്ലെന്ന നിധിയുടെ മാതാപിതാക്കളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെത്തിയത്.
ബുധനാഴ്ച നാട്ടില്‍ തിരിച്ചെത്തിയ കമിതാക്കളെ നിധിയുടെ വീട്ടില്‍ വെച്ച് മാതാപിതാക്കളും അമ്മാവനും ഉള്‍പെടെയുള്ളവര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നൂറുകണക്കിന് ആളുകളുടെ മുന്നില്‍ വെച്ച് നിധിയെ
വീട്ടുകാര്‍ പരസ്യമായി മര്‍ദിച്ച് കൊല്ലുകയും കാമുകന്‍ ധര്‍മേന്ദ്രന്റെ കൈകാലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.
പിന്നീട് വൈകീട്ടോടെ കഴുത്തറുക്കപ്പെട്ട നിലയില്‍ ധര്‍മേന്ദ്രന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ധര്‍മേന്ദ്രയെ കൊലപ്പെടുത്തി മൃതദേഹം ഗ്രാമത്തിലെ പൊതു ചത്വരത്തില്‍ തള്ളിയ നിലയിലാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നനിടയിലാണ് പോലീസ് സംഘമെത്തി പിതാവടക്കമുള്ള ബന്ധുക്കളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. സംഭവ സ്ഥലത്തുനിന്നും പെണ്‍ക്കുട്ടിയുടെ പാതി കരിഞ്ഞ മൃതദേഹവും പോലീസ് കണ്ടെടുത്തു.

Also Read:
ബാലകൃഷ്ണന്‍ വധം: പ്രതികള്‍ പോലീസ് വലയില്‍
Keywords: Hariana, 'Honour killing' in Rohtak, Love, Parents, Family, Chief Minister, Student, Police, Arrest, Girl, Marriage, Dead Body, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.