സംസാരിച്ചത് തന്നെ വളരെ മോശമായി, ആത്മീയകാര്യങ്ങള്‍ക്കെന്ന് പറഞ്ഞ് രണ്ട് മാസം മുറിയില്‍ പൂട്ടിയിട്ടു, അര്‍ദ്ധരാത്രിയില്‍ ആഭരണങ്ങളും മേക്കപ്പുമിട്ട് വീഡിയോ ചെയ്യാന്‍ ആവശ്യപ്പെടും; നിത്യാനന്ദയുടെ തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

 


അഹമ്മദാബാദ്: (www.kvartha.com 23.11.2019) ആള്‍ദൈവമാണെന്ന് ചമയുന്ന നിത്യാനന്ദയുടെ ആശ്രമത്തില്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസം തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി.

ബംഗളൂരു സ്വദേശിയായ ജനാര്‍ദ്ദന ശര്‍മ്മ തന്റെ നാല് മക്കളെ നിത്യാനന്ദ അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാണിച്ച് ഗുജറാത്ത് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. രണ്ട് മക്കളെ പൊലീസിന്റെയും ശിശുക്ഷേമസമിതിയുടെയും സഹായത്തോടെ മോചിപ്പിച്ചിരുന്നു. അതിലൊരു പെണ്‍കുട്ടിയാണ് നിത്യാനന്ദയുടെ ആശ്രമത്തില്‍ നേരിട്ട മാനസിക പീഡനങ്ങളെക്കുറിച്ച് പരാതിപ്പെട്ടിരിക്കുന്നത്.

സംസാരിച്ചത് തന്നെ വളരെ മോശമായി, ആത്മീയകാര്യങ്ങള്‍ക്കെന്ന് പറഞ്ഞ് രണ്ട് മാസം മുറിയില്‍ പൂട്ടിയിട്ടു, അര്‍ദ്ധരാത്രിയില്‍ ആഭരണങ്ങളും മേക്കപ്പുമിട്ട് വീഡിയോ ചെയ്യാന്‍ ആവശ്യപ്പെടും; നിത്യാനന്ദയുടെ തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

''2013 മെയ്മാസത്തിലാണ് ഗുരുകുലത്തില്‍ പഠനത്തിനായി ചേരുന്നത്. ആദ്യമൊക്കെ ജീവിതം രസകരമായി മുന്നോട്ട് പോയി. പിന്നീട് 2017 ആയപ്പോഴാണ് അഴിമതി ആരംഭിച്ചത്. സ്വാമിക്ക് വേണ്ടി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാവശ്യപ്പെട്ടു. ലക്ഷക്കണക്കിന് രൂപ സ്വാമിജിക്കായി സംഭാവനകള്‍ കണ്ടെത്തണം. ഏക്കര്‍ കണക്കിന് സ്ഥലങ്ങളും കണ്ടെത്തേണ്ടി വന്നു. അര്‍ദ്ധരാത്രിയില്‍ വിളിച്ചഴുന്നേല്‍പ്പിച്ച്, ആഭരണങ്ങളും മേക്കപ്പുമിട്ട് സ്വാമിജിയ്ക്കായി വീഡിയോ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടും. മൂത്ത സഹോദരിക്ക് ഇതുവരെ ആശ്രമത്തില്‍ നിന്നും പുറത്ത് കടക്കാന്‍ സാധിച്ചിട്ടില്ല. സ്വാമിജിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് മിക്ക വീഡിയോകളും സഹോദരി ചെയ്തിട്ടുള്ളത്. ഞാനതിന് സാക്ഷിയാണ്. അച്ഛനെയും അമ്മയെയും കുറിച്ച് മോശമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഞാന്‍ ചെയ്തില്ല.'' പെണ്‍കുട്ടി വിശദീകരിക്കുന്നു.

മോശം ഭാഷയിലാണ് ആശ്രമം അധികൃതര്‍ സംസാരിച്ചിരുന്നതെന്ന് പെണ്‍കുട്ടി പറയുന്നു. അതുപോലെ ആത്മീയകാര്യങ്ങള്‍ക്കാണെന്ന് പറഞ്ഞ് ആശ്രമം അധികൃതര്‍ തന്നെ രണ്ട് മാസം മുറിയില്‍ പൂട്ടിയിട്ടതായും പെണ്‍കുട്ടി വെളിപ്പെടുത്തുന്നു.

ഇനിയും രണ്ട് പെണ്‍മക്കള്‍ ജനാര്‍ദ്ദന ശര്‍മ്മയുടെ ആശ്രമത്തിലാണെന്നും അവരെ തിരികെ ലഭിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചതായും ശര്‍മ്മ വെളിപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, National, Ahmedabad, Daughters, Custody, Girl, Spiritual, Father, Mother, Girl Revealed About Self Godman Nithyanandas Ashram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia