ഫേസ്ബുക്ക് റിക്വസ്റ്റ് സ്വീകരിച്ച വിദ്യാര്‍ത്ഥിനിയെ തീകൊളുത്തി
Aug 28, 2013, 11:37 IST
അലഹാബാദ്: ഫേസ്ബുക്ക് റിക്വസ്റ്റ് സ്വീകരിച്ച വിദ്യാര്‍ത്ഥിനിയെ യുവാവ് തീകൊളുത്തി. അലഹാബാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ 22കാരിക്കാണ് ആക്രമണത്തില്‍ 20 ശതമാനം പൊള്ളലേറ്റത്. പുറത്തും കഴുത്തിനും ചുമലിനുമാണ് പൊള്ളലേറ്റിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പരിചയക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനിടയില്‍ ഇയാള്‍ക്കും പൊള്ളലേറ്റിരുന്നു.
വിശ്വാന്ത് എന്ന യുവാവാണ് അറസ്റ്റിലായത്. ആക്രമണത്തിനുശേഷം ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. മസൗര്‍ഹി ഗ്രാമത്തിലെ ലല്ല ചുംഗി പ്രദേശത്തെ വനിതാ ഹോസ്റ്റലിന് എതിര്വശത്തുവെച്ചാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിനുതൊട്ടുമുന്പ് പെണ്‍കുട്ടി പ്രതിയുമായി സംസാരിച്ചുനില്ക്കുന്നത് കണ്ടിരുന്നതായി ചില ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതിനിടെ ഇരുവരും തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെടുകയും യുവാവ് കൈയ്യില്‍ കരുതിയിരുന്ന ടീ ഷര്‍ട്ട് കത്തിച്ച് യുവതിക്കെതിരെ വലിച്ചെറിയുകയുമായിരുന്നു. ടീഷര്‍ട്ട് പെട്രോളില്‍ മുക്കിയിരുന്നുവെന്നാണ് നിഗമനം. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ചിലര്‍ പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പ്രതിയായ യുവാവ് പെണ്‍കുട്ടിയുടെ കാമുകനാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. മറ്റൊരു യുവാവുമായി പെണ്‍കുട്ടി സൗഹൃദത്തിലാകാന്‍ ശ്രമിച്ചതാണ് ആക്രമണത്തില്‍ കലാശിച്ചത്.
SUMMARY: Allahabad: A 22-year-old Allahabad University student was set on fire on Tuesday by a man known to her, all for befriending another man on Facebook. Both are from Masaurhi village near Patna, police said.
Keywords: National news, Allahabad, 22-year-old, Allahabad University student, Set on fire, Tuesday, Befriending, Another man, Facebook.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.