Student Died | ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍തെന്നി വീണ് പ്ലാറ്റ്‌ഫോമിനും കോചിനും ഇടയില്‍ കുടുങ്ങി ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു; അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
Dec 9, 2022, 14:34 IST
വിശാഖപട്ടണം : (www.kvartha.com) ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കുടുങ്ങിയ വിദ്യാര്‍ഥിനി ഒരു ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീണ് പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍പെട്ട് ഗുരുതരമായി പരുക്കേറ്റ ശശികല എന്ന 20 കാരിയാണ് മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനടുത്ത് ദുവ്വാദ റെയില്‍വേ സ്റ്റേഷനില്‍ ഗുണ്ടൂര്‍-റയാഖാദ പാസന്‍ജറില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായത്. ദുവ്വാദയിലെ കോളജ് വിദ്യാര്‍ഥിനിയായ ശശികല സ്ഥിരമായി ഈ ട്രെയിനിലാണ് യാത്ര ചെയ്തിരുന്നത്. പതിവുപോലെ ബുധനാഴ്ച രാവിലെയും ട്രെയിനില്‍ യാത്ര ചെയ്യവേ ദുവ്വാദ സ്റ്റേഷനിലെത്തിയപ്പോള്‍ പെണ്‍കുട്ടി ട്രെയിനില്‍നിന്ന് കാല്‍വഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ പെട്ടുപോകുകയായിരുന്നു.
ട്രെയിന്‍ നിര്‍ത്തിച്ച് ആര്‍ പി എഫും റെയില്‍വേ ഉദ്യോഗസ്ഥരും യാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ വ്യാഴാഴ്ച വൈകുന്നേരം മരിച്ചു. ശരീരത്തിന്റെ ആന്തരിക ഭാഗങ്ങളിലേറ്റ സാരമായ പരുക്കാണ് മരണത്തിനിടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Keywords: News,National,India,Andhra Pradesh,Accident,Injured,Train,Train Accident,Death, injury, hospital,Treatment,Health,Health & Fitness,Video,Railway Track,Railway, Girl student who got stuck between train & platform in Visakhapatnam dies of injuriesThe Railway authorities & the Railway Protection Force, rescued a 20 year old girl student #Sasikala, who was caught between a compartment & a platform accidentally while getting down from a train at #DuvvadaRailway station, on the outskirts of the #PortCity in #AndhraPradesh. pic.twitter.com/79OV2cjDZW
— Hate Detector 🔍 (@HateDetectors) December 7, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.