6 വയസുകാരിയെ രണ്ടാനച്ഛന്‍ പുഴയിലെറിഞ്ഞു; 11 മണിക്കൂറോളം കുളവാഴച്ചെടികളില്‍ തൂങ്ങിനിന്ന പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

 


താനെ: (www.kvartha.com 02.07.2016) ആറുവയസുകാരിയെ രണ്ടാനച്ഛന്‍ പുഴയിലെറിഞ്ഞു. മരണവെപ്രാളത്തില്‍ നദിയില്‍ വളരുന്ന കുളവാഴച്ചെടികളില്‍ പിടിച്ച പെണ്‍കുട്ടി തൂങ്ങിനിന്നത് 11 മണിക്കൂര്‍. ഒടുവില്‍ ഫയര്‍ ഫോഴ്‌സെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

താനെ ബദ് ലാപുരിലെ ഉല്ലാസ് നദിക്ക് കുറുകെയുള്ള പാലത്തിനരികെ ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. പെണ്‍കുട്ടി നദിയില്‍ വീണ അവസരത്തില്‍ ശക്തമായ മഴയും ഉണ്ടായിരുന്നു. പെണ്‍കുട്ടി പുഴയില്‍ വീണ് മുങ്ങി മരിച്ചെന്ന് കരുതി പിതാവ് സ്ഥലംവിട്ടിരുന്നു.

എക്ത എന്ന ആറുവയസുകാരിയയെ ആണ് രണ്ടാനച്ഛന്‍ തുളസീറാം സെയ്‌നി (48) പുതിയ ഷൂ വാങ്ങിത്തരാമെന്ന് പറഞ്ഞ് രാത്രിയില്‍ വീട്ടില്‍ നിന്നിറക്കിക്കൊണ്ടുപോയി നദിയിലെറിഞ്ഞത്. താനെ ലോക് മാന്യ നഗറിലാണ് തുളസീ റാം സെയ്‌നിയും ഭാര്യയും അവരുടെ ആദ്യബന്ധത്തിലുണ്ടായ മകള്‍ എക്തയും താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി ഭാര്യയുമായി വഴക്കിട്ട തുളസീ റാം കുട്ടിയുമായി മോട്ടോര്‍ സൈക്കിളില്‍ വീട്ടില്‍ നിന്നിറങ്ങുകയും ഉല്ലാസ് നദിക്കരയിയിലെത്തിയപ്പോള്‍ പുഴയിലെറിയുകയുമായിരുന്നു.

വ്യാഴാഴ്ച രാവിലെ തൊട്ടടുത്തുള്ള സ്വകാര്യ കമ്പനിയിലെ സുരക്ഷാജീവനക്കാരനാണ് നദിയില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ടത്. എന്നാല്‍ സമീപത്തൊന്നും ആരെയും കാണാതെ വന്നപ്പോള്‍ ഇയാള്‍ പാലത്തിന് മുകളില്‍ കയറി നോക്കുകയായിരുന്നു. അപ്പോഴാണ് താഴെ നദിയിലെ കുളവാഴച്ചെടികള്‍ക്കിടയില്‍ തൂങ്ങി നിന്ന് കരയുന്ന പെണ്‍കുട്ടിയെ കാണുന്നത്. ഉടന്‍ തന്നെ വിവരം പോലീസിനെയും ഫയര്‍ ഫോഴ്‌സിനെയും അറിയിക്കുകയും 15 മിനിറ്റിനകം ഫയര്‍ഫോഴ്‌സെത്തി കുഞ്ഞിനെ രക്ഷിക്കുകയുമായിരുന്നു.

എങ്ങനെയാണ് നദിയില്‍ വീണത് എന്ന ചോദ്യത്തിന് പിതാവും സുഹൃത്തും ചേര്‍ന്ന് തന്നെ നദിയില്‍ എറിയുകയായിരുന്നുവെന്നായിരുന്നു പെണ്‍കുട്ടി മൊഴി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. പുതിയ ഷൂ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പിതാവ് തന്നെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയതെന്നും പെണ്‍കുട്ടി പറഞ്ഞതായി പോലീസ് അറിയിച്ചു.

കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബുധനാഴ്ച രാത്രി എക്തയുടെ മാതാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് പിതാവ് തുളസീ റാമിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ഇപ്പോള്‍ താനെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

6 വയസുകാരിയെ രണ്ടാനച്ഛന്‍ പുഴയിലെറിഞ്ഞു; 11 മണിക്കൂറോളം കുളവാഴച്ചെടികളില്‍ തൂങ്ങിനിന്ന പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Also Read:
വീട് കുത്തിത്തുറന്ന് പിഗ്മി ഏജന്റിന്റെ പണം കവര്‍ന്നു

Keywords:  Girl thrown into river in Thane, survives after falling on hyacinth, Police, Hospital, Treatment, Girl, Complaint, Mother, Arrest, House, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia