Fake Complaint | ആ വൈറല്‍ വീഡിയോയുടെ പിന്നാമ്പുറമെന്ത്? ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ട്വിസ്റ്റ്

 


ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ട്വിസ്റ്റ്. പെണ്‍കുട്ടിയുടെ അമ്മാവന്‍ പ്രതികളിലൊരാളായ യുവാവിനെ കുടുക്കാനായി കെട്ടിച്ചമച്ച കേസാണിതെന്ന് കാണിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. കുട്ടിയുടെ മാനസിക രോഗം മുതലെടുത്താണ് അമ്മാവന്‍ പീഡനക്കേസ് കെട്ടിച്ചമച്ചതെന്നും പരാതിയില്‍ പറയുന്നു.

Fake Complaint | ആ വൈറല്‍ വീഡിയോയുടെ പിന്നാമ്പുറമെന്ത്? ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ട്വിസ്റ്റ്

പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പുതിയ കേസ് രെജിസ്റ്റര്‍ ചെയ്തു. അഞ്ച് യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നായിരുന്നു നേരത്തെ അമ്മാവന്‍ നല്‍കിയ പരാതി. ഒരു മേളയില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു പരാതി.

സംഭവത്തിന് പിന്നാലെ നഗ്നയായ നിലയിലാണ് പെണ്‍കുട്ടി വീട്ടിലെത്തിയത്. വസ്ത്രങ്ങള്‍ അക്രമികള്‍ കൊണ്ടുപോയെന്നും ഇതേതുടര്‍ന്ന് രണ്ടു കിലോമീറ്ററോളം പെണ്‍കുട്ടി നഗ്നയായി റോഡിലൂടെ നടന്ന് വീട്ടിലെത്തുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇതെല്ലാം അമ്മാവന്റെ ആസൂത്രണമായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

പെണ്‍കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയതായും വൈദ്യ പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഇന്‍സ്പെക്ടര്‍ ദിനേശ് കുമാര്‍ പറഞ്ഞു. പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയുടെ അമ്മാവന്‍ ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി.

പീഡനപരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത യുവാവില്‍നിന്ന് പ്രദേശത്തെ ഒരു വ്യാപാരി വലിയ തുക കടംവാങ്ങിയിരുന്നു. ഇത് തിരിച്ചുനല്‍കാതിരിക്കാന്‍ വേണ്ടിയാണ് ഇയാള്‍ കുട്ടിയുടെ അമ്മാവനുമായി ചേര്‍ന്ന് ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്.

Keywords: Girl walking in Moradabad: Now, dad files FIR against uncle, Molestation,Complaint, Police, Arrested, Cheating, National, Trending.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia