പ്രണയബന്ധത്തിന് പിന്നാലെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പൊറുതിമുട്ടിച്ചു; ലൈംഗികബന്ധത്തിനും പണത്തിനും ആവശ്യപ്പെട്ട് ഭീഷണി, പാലത്തിന് മുകളില്‍നിന്ന് താഴേക്ക് ചാടി മരിക്കാന്‍ ശ്രമിച്ച 20കാരിക്ക് പക്ഷാഘാതം
Aug 3, 2021, 17:38 IST
ലക്‌നൗ: (www.kvartha.com 03.08.2021) പ്രണയബന്ധത്തിന് പിന്നാലെ കാമുകനും സുഹൃത്തുക്കളും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യചെയ്യാന്‍ ശ്രമിച്ച് യുവതി. പാലത്തിന് മുകളില്‍നിന്ന് താഴേക്ക് ചാടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച 20കാരിയെ രക്ഷപ്പെടുത്തിയെങ്കിലും പക്ഷാഘാതം സംഭവിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം.
കാമുകന്റെയും സുഹൃത്തുക്കളുടെയും നിരന്തര ഭീഷണിയാണ് പെണ്‍കുട്ടിയെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ശദബ്, സുഹൃത്തുക്കളായ ആരിഫ്, സദ്ദാം, റാഷിദ് എന്നിവര്‍ക്കെതിരെയാണ് കേസ്.
ഏകദേശം നാലുമാസം മുമ്പ് ശദബ് എന്ന യുവാവുമായി പ്രണയത്തിലാകുകയായിരുന്നു പെണ്‍കുട്ടി. ഒരിക്കല്‍ ശദബിന്റെ ബന്ധുവിന്റെ വീട്ടിലേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി അവിടെവെച്ച് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഉടുപ്പില്ലാത്ത ചിത്രങ്ങളും വിഡിയോകളും എടുത്തു. തുടര്‍ന്ന് ഇയാള്‍ ചിത്രങ്ങള്‍ മൂന്ന് സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കിയതായും പെണ്‍കുട്ടി പറയുന്നു.
ഇതിനുശേഷം ശദബും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പെടണമെന്നും അല്ലെങ്കില്‍ പണം നല്‍കണമെന്നുമായിരുന്നു ഭീഷണി. നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ പെണ്‍കുട്ടി യുവാവിന്റെ ആവശ്യം നിഷേധിച്ചു.
കാമുകനില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും ഭീഷണി കടുത്തതോടെ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പാലത്തിന് മുകളില്‍നിന്ന് താഴേക്ക് ചാടി. പെണ്‍കുട്ടി താഴേക്ക് ചാടുന്നത് കണ്ട പ്രദേശവാസികള്‍ ഉടന്‍ തന്നെ രക്ഷപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി. എന്നാല്‍ കുട്ടിയുടെ രണ്ടുകാലുകളും തളര്‍ന്നുപോകുകയായിരുന്നു.
'അവന്‍ എന്നോട് സുഹൃത്തുക്കള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പെടണമെന്നും അല്ലെങ്കില്‍ 50,000 രൂപ നല്‍കണമെന്നും ഭീഷണിപ്പെടുത്തി. അല്ലെങ്കില്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു. ഇത് പുറത്തറിഞ്ഞാല്‍ എന്റെ കുടുംബം എന്നെ സംരക്ഷിക്കില്ലെന്ന് അവന്റെ സുഹൃത്തുക്കള്‍ പറഞ്ഞു' -പെണ്‍കുട്ടി പറഞ്ഞതായി ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.