'ജനങ്ങളെ സേവിക്കുക എന്നത് എന്നത്തെയും എന്റെ ആഗ്രഹമാണ്'; ജന്മദിനത്തില് ഡോക്ടറുടെ വേഷത്തില്‍ മുഖ്യമന്ത്രി, അമ്പരന്ന് രോഗികളും ആശുപത്രി ജീവനക്കാരും
Apr 25, 2020, 12:07 IST
പനാജി: (www.kvartha.com 25.04.2020) ജന്മദിനത്തില് മുഖ്യമന്ത്രിയെ ഡോക്ടറുടെ വേഷത്തില്‍ കണ്ടപ്പോള്‍ രോഗികളും ആശുപത്രി ജീവനക്കാരും അമ്പരന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് 47-ാം ജന്മദിനം വ്യത്യസ്തമായി ആഘോഷിക്കാന്‍ തീരുമാനിച്ച് ഡ്യൂട്ടി ഡോക്ടറായി മപ്സയിലെ ജില്ലാ ആശുപത്രിയിലെത്തിയത്. മറ്റ് ഡോക്ടര്‍മാരോടൊപ്പം അദ്ദേഹം രോഗികളെ ചികിത്സിച്ചു. ഡോക്ടര്‍ ജോലി ഉപേക്ഷിച്ചാണ് ഇദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.
പ്രമോദ് സാവന്ത് ഡോക്ടര്‍ ജോലി ഉപേക്ഷിച്ചിട്ട് പത്ത് വര്‍ഷത്തിലധികമായി. 'ജനങ്ങളെ സേവിക്കുക എന്നത് എന്നത്തെയും എന്റെ ആഗ്രഹമാണ്. ഇന്ന് എന്റെ ജന്മദിനമാണ്. ഗോവയിലെ മപ്സ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘത്തിനൊപ്പം ചേരാന്‍ ഞാന്‍ ഇന്നേ ദിവസം ആഗ്രഹിക്കുന്നു' എന്ന് അദ്ദേഹം ടിറ്ററില്‍ കുറിച്ചു. കൊവിഡിനെ ഗോവയില്‍നിന്ന് തുരത്താന്‍ സംസ്ഥാനത്തെ മെഡിക്കല്‍ ടീം രാപകലില്ലാതെ ജോലിചെയ്തു. ഇപ്പോള്‍ ഡോക്ടര്‍മാര്‍ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവര്ക്കും അഭിമാനമാണ്. സംസ്ഥാനത്തെ മെഡിക്കല്‍ ടീമിന് ആത്മവിശ്വാസം പകരാനാണ് ജന്മദിനത്തില് ഡോക്ടര്‍ കുപ്പായം വീണ്ടുമിട്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Serving the people has always been my passion and source of immense satisfaction. On my birthday today, I volunteered to join the team of Doctors at OPD of the District Hospital Mapusa. pic.twitter.com/c4KbwFm1e3— Dr. Pramod Sawant (@DrPramodPSawant) April 24, 2020
Keywords: News, National, Chief Minister, Doctor, Patient, hospital, Birthday, Job, Politics, Pramod Sawant, Goa CM Pramod Sawant becomes doctor again on his birthday
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.