ഗോവ ഗവര്‍ണറെ 'ഇന്ത്യന്‍ ഗവര്‍ണറാക്കി' ദൂരദര്‍ശന്‍

 


ന്യൂഡല്‍ഹി: (www.kvartha.com 29.11.2014) ദൂരദര്‍ശന്‍ അവതാരക അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടന ചടങ്ങില്‍ ഗോവ ഗവര്‍ണറെ 'ഇന്ത്യ ഗവര്‍ണര്‍ എന്ന് അഭിസംബോധന ചെയ്തത് യൂടൂബില്‍ വൈറലാകുന്നു. ഗേവ ഗവര്‍ണര്‍ മ്യതുല സിംഗിനെയാണ് ഇന്ത്യന്‍ ഗവര്‍ണര്‍ എന്ന് വിശേഷിച്ചിച്ചത്. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ക്ലിപ്പിംങ് എഡിറ്റ് ചെയ്ത് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതോടെയാണ് ദൂരദര്‍ശന്‍ വെട്ടിയാലയത്.

താല്‍കാലിക ജീവനക്കാരായി നിയമിച്ചവരാണ് ദൂരദര്‍ശനിലുള്ളതെന്നും അനുഭവപാഠവമുള്ളവരെ നിയമിക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വീഡിയോ പുറത്തായത്. ചൈനീസ് പ്രഡിന്റ് ഇന്ത്യയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പേരും ദൂരദര്‍ശന്‍ തെറ്റിച്ചാണ് വാര്‍ത്തയില്‍ അവതരിപ്പിച്ചത്.

നരേന്ദ്രമോഡി യു.എസ്. സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സന്ദര്‍ശിച്ചെന്ന് വാര്‍ത്ത നല്‍കിയും ദൂരദര്‍ശന്‍ 'ശ്രദ്ധ' നേടിയിരുന്നു. ദുരദര്‍ശനിലെ കെടുകാര്യസ്ഥതയാണ് ഇത്തരം അബദ്ധങ്ങള്‍ക്ക് കാരണമെന്നാണ് പരക്കെയുള്ള ആക്ഷേപം.
ഗോവ ഗവര്‍ണറെ 'ഇന്ത്യന്‍ ഗവര്‍ണറാക്കി' ദൂരദര്‍ശന്‍

Keywords: Doordarshan, Viral, Goa, Anchor, Film festival, Inauguration, Goa Governor Become 'Indian Governor' in Doordarshan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia