അഹമ്മദാബാദ്: നരോദപാട്യ കൂട്ടക്കൊലക്കേസ് വിധി ഗുജറാത്ത് മുഖ്യമന്തി നരേന്ദ്ര മോഡിയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാവും. പ്രധാനമന്ത്രിയാവുക എന്ന മോഡിയുടെ സ്വപ്നങ്ങള്‍ക്കുമേലാണ് ഇടിത്തീപോലെ കോടതിവിധി വന്നിരിക്കുന്നത്. നരോദപാട്യ കലാപം പെട്ടെന്നുണ്ടായ പ്രകോപനമെന്ന നരേന്ദ്ര മോഡിയുടെ വാദമാണ് കോടതി വിധിയോടെ തകര്‍ന്നിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെയാണു കോടിതി വിധിയെന്നതു മോഡിക്കു കനത്ത ആഘാതമാവും. കലാപത്തിനു നേതൃത്വം നല്കിയ മായ കോഡ്നാനിയെ മന്ത്രിസഭയിലെടുത്തതാണ് മോഡിക്ക് ഏറ്റവും പ്രതിസന്ധിയുണ്ടാക്കുന്നത്. ഇതേസമയം മോഡി ഇപ്പോഴും മായയക്ക് വേണ്ടി വാദിക്കുന്നുണ്ട്. ജനക്കൂട്ടത്തെ മതവികാരമിളക്കി കൂട്ടക്കൊലയ്ക്കു പ്രേരിപ്പിച്ചതിന് സിറ്റിങ് എംഎല്‍എ ശിക്ഷിക്കപ്പെടുന്നത് രാജ്യത്ത് ഇതാദ്യമെന്ന പ്രത്യേകതയുമുണ്ട് അഹമ്മദാബാദ് പ്രത്യേക കോടതിയുടെ വിധിക്ക്. കൊലപാതകം, ഗൂഢാലോചന, മത വിദ്വേഷമുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ കലാപക്കേസില്‍ ചുമത്തുന്നതും ആദ്യമായാണ്.
ഗോധ്ര കൂട്ടക്കൊലയെത്തുടര്ന്നുണ്ടായ പ്രകോപനമാണു കലാപത്തിന് വഴിയൊരുക്കിയതെന്നാണു മോഡി വാദിച്ചിരുന്നത്. എന്നാല്‍, ഗൂഢാലോചനയുള്‍പ്പെടെ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയതോടെ ഈ വാദം പൂര്‍ണമായി പൊളിഞ്ഞു. കലാപവുമായി ബന്ധപ്പെട്ടു വിധി പ്രസ്താവിച്ച കേസുകളിലൊന്നും ഇതുവരെ ഗൂഢാലോചനയെക്കുറിച്ചു പരാമര്ശിച്ചിരുന്നില്ലെന്നതും ശ്രദ്ധേയം. കൊലപാതകവും കൊള്ളയും ബലാത്സംഗവും നടന്നുവെന്നും സ്ത്രീകളെയാണ് അക്രമികള്‍ പ്രധാനമായും ലക്ഷ്യമിട്ടതെന്നും കോടതി കണ്ടെത്തി. 2002 ഫെബ്രുവരി 28ന് വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിലാണ് അഹമ്മദാബാദിലെ നരോദ പാട്യയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 95 പേര് കൂട്ടക്കൊല ചെയ്യപ്പെട്ടത്.
SUMMARY: The ghost of Godhra continues to haunt chief minister Narendra Modi even as he sets his eyes on a larger political role. And, for this astute politician known for his impeccable sense of timing, time seems to be running out fast.
key words: Post-Godhra Violence, Naroda-Patia Massacre, Narendra Modi, Keshubhai Patel, Dr Maya Kodnani, BJP, Prime Minister, Manmohan Singh, BJP, resignation , controversial allocations ,coal blocks, Parliament , PM , newspersons, NAM summit, PMO, Opposition attack , Non-Aligned Movement, SP, Left ,TDP , BJP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.