നോട്ടുകള്‍ മാറാന്‍ പോവുകയാണോ? എന്നാല്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

 


ന്യൂഡല്‍ഹി: (www.kvartha.com 10.11.2016) വ്യാഴാഴ്ച രാവിലെ മുതല്‍ ബാങ്കുകള്‍ക്ക് മുന്‍പില്‍ നീണ്ട ക്യൂവാണ്. ഇനിയുള്ള ദിവസങ്ങളിലും ഇതേ കാഴ്ചയ്ക്ക് രാജ്യം സാക്ഷ്യം വഹിക്കും. നോട്ടുകള്‍ മാറാന്‍ പോകുന്നവര്‍ സങ്കീര്‍ണത ഒഴിവാക്കാനായി താഴെ പറയുന്ന 10 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.

1. മൂല്യമില്ലാതായ 500, 1000 രൂപ നോട്ടുകള്‍ എല്ലാ ബാങ്കുകളിലും (സഹകരണബാങ്കില്‍ പണം നിക്ഷേപിക്കാനേ കഴിയൂ, മാറ്റിയെടുക്കാനാകില്ല) പോസ്റ്റ് ഓഫീസുകളിലും ആര്‍ബിഐ സെന്ററുകളിലും മാറ്റിയെടുക്കാനാകും.

2. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് പണം മാറാനുള്ള സമയം.

3. നവംബര്‍ 10 മുതല്‍ നവംബര്‍ 18 വരെ എടിഎമ്മുകള്‍ വഴി 2000 രൂപ നോട്ടുകളും നവംബര്‍ 19 മുതല്‍ 4000 രൂപ നോട്ടുകളും പിന്‍ വലിക്കാനാകും.

4. എത്ര തുകയായാലും നാലായിരം രൂപ കഴിച്ചിട്ടുള്ള പണം അതാത് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. നാലായിരം രൂപ പണമായി മാറ്റി നല്‍കും.  ഇതിനായി ഐഡി കാര്‍ഡ് കൈവശം കരുതണം.

5. ചെക്കുകള്‍ മുഖേനയോ സ്ലിപ്പുകള്‍ മുഖേനയോ ദിവസത്തില്‍ 10,000 രൂപ വരെ ബാങ്കുകളില്‍ നിന്നും പിന്‍ വലിക്കാനാകും. എന്നാല്‍ ആഴ്ചയില്‍ ഇത് 20,000 കവിയരുതെന്നും ചട്ടമുണ്ട്.

6. ഡിസംബര്‍ 30 വരെ ഒരു രേഖകളുമില്ലാതെ, എത്ര പണവും സ്വന്തം അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ സൗകര്യമുണ്ട്.

7. നവംബര്‍ 13, 14 തീയതികളില്‍ (ശനിയും ഞായറും) ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

8. സര്‍ക്കാര്‍ ആശുപത്രികളിലെ കൗണ്ടറുകളില്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കും. റെയില്‍ വേ ടിക്കറ്റ് കൗണ്ടറുകള്‍, എയര്‍പോര്‍ട്ടുകള്‍, സര്‍ക്കാര്‍ അംഗീകൃത പാല്‍ കേന്ദ്രങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവിടങ്ങളിലും നവംബര്‍ 11 വരെ പഴയ നോട്ടുകള്‍ സ്വീകരിക്കും.

9. ഇനി നിങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെങ്കില്‍ പഴയ നോട്ടുകള്‍ മാറാന്‍ ബാങ്ക് അക്കൗണ്ടുള്ള ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ സഹായം തേടാം. നിങ്ങള്‍ അവര്‍ക്ക് അനുവാദം നല്‍കിയെന്ന് വ്യക്തമാക്കുന്ന കത്ത് നല്‍കിയാല്‍ മതിയാകും.

10. ഡിസംബര്‍ 30നുള്ളില്‍ നിങ്ങള്‍ക്ക് നോട്ടുകള്‍ മാറാനോ പണം നിക്ഷേപിക്കാനോ ആയില്ലെങ്കില്‍ പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകള്‍ നല്‍കിയാല്‍ കാര്യങ്ങള്‍ നടക്കും.

നോട്ടുകള്‍ മാറാന്‍ പോവുകയാണോ? എന്നാല്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

SUMMARY:
Long queues were seen outside banks across the country this Thursday morning. Similar scene is expected for next few days before the aam aadmi have enough cash on hand to run their households.

Keywords: National, 500, 1000, Notes, Exchange, Bank
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia