കുപ്പിയുടെ മൂടി വിഴുങ്ങി ആശുപത്രിയിലെത്തി; കണ്ടെടുത്തത് 12 സ്വര്‍ണ ബിസ്‌കറ്റുകള്‍
Apr 19, 2014, 10:28 IST
ന്യൂഡല്‍ഹി: (www.kvartha.com 19.04.2014)കുപ്പിയുടെ മൂടി വിഴുങ്ങിപ്പോയെന്ന് പറഞ്ഞ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 63 കാരനായ വ്യാപാരിയുടെ വയറ്റില്‍നിന്ന് 12 സ്വര്‍ണ ബിസ്‌കറ്റുകള്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
ചാന്ദ്‌നി ചൗക്കിലെ വ്യാപാരിയുടെ വയറ്റില്‍ നിന്നാണ് ഡല്‍ഹി സര്‍ ഗംഗാ റാം ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പുറത്തെടുത്തത്. ഏപില്‍ ഏഴിനാണ് വ്യാപാരി ആശുപത്രിയിലെത്തിയത്. എക്‌സ്‌റേയെടുത്തപ്പോള്‍ കുപ്പിയുടെ മൂടി കണ്ടെത്താനായില്ല.
പകരം വ്യാപാരിയുടെ അടിവയറ്റില്‍ അട്ടി വെച്ച നിലയില്‍ സ്വര്‍ണബിസ്‌കറ്റുകളാണ് കണ്ടെത്തിയതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ മുതിര്‍ന്ന ഡോക്ടര്‍ സി.എസ്. രാമചന്ദ്രന്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വ്യാപാരി ഒന്നും മിണ്ടിയില്ല. സംഭവം ഡോക്ടര്‍മാര്‍ മെഡിക്കല്‍ സൂപ്രണ്ടിനെയും പോലീസ്, കസ്റ്റംസ് എന്നിവരെയും അറിയിക്കുകയായിരുന്നു. പത്തുദിവസംമുമ്പ് സിങ്കപ്പൂരില്‍ നിന്നാണ് വ്യാപാരി സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ വിഴുങ്ങി കടത്തിക്കൊണ്ടു വന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതിന് പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കും. സ്വര്‍ണബിസ്‌കറ്റുകള്‍ വിഴുങ്ങിയത് കാരണം വയറ്റില്‍ കടുത്ത അസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോഴാണ് ആശുപത്രിയില്‍ അഭയംതേടിയത്.
കുപ്പിയുടെ മൂടി വിഴുങ്ങി എന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിയ ആളുടെ വയറ്റില്‍ 12 സ്വര്‍ണബിസ്‌ക്കറ്റുകള്‍ കണ്ടെത്തിയ സംഭവം അത്ഭുതപ്പെടുത്തിയെങ്കിലും രോഗിയെ രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സര്‍ ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍.
Keywords: Singapore, Gold Biscuits, Abdomen, Businessman, New Delhi, Bottle, Hospital, Doctors, X-Ray, Police, Customs Officers, Gold biscuits found in the abdomen of a businessman
ചാന്ദ്‌നി ചൗക്കിലെ വ്യാപാരിയുടെ വയറ്റില്‍ നിന്നാണ് ഡല്‍ഹി സര്‍ ഗംഗാ റാം ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പുറത്തെടുത്തത്. ഏപില്‍ ഏഴിനാണ് വ്യാപാരി ആശുപത്രിയിലെത്തിയത്. എക്‌സ്‌റേയെടുത്തപ്പോള്‍ കുപ്പിയുടെ മൂടി കണ്ടെത്താനായില്ല.
പകരം വ്യാപാരിയുടെ അടിവയറ്റില്‍ അട്ടി വെച്ച നിലയില്‍ സ്വര്‍ണബിസ്‌കറ്റുകളാണ് കണ്ടെത്തിയതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ മുതിര്‍ന്ന ഡോക്ടര്‍ സി.എസ്. രാമചന്ദ്രന്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വ്യാപാരി ഒന്നും മിണ്ടിയില്ല. സംഭവം ഡോക്ടര്‍മാര്‍ മെഡിക്കല്‍ സൂപ്രണ്ടിനെയും പോലീസ്, കസ്റ്റംസ് എന്നിവരെയും അറിയിക്കുകയായിരുന്നു. പത്തുദിവസംമുമ്പ് സിങ്കപ്പൂരില്‍ നിന്നാണ് വ്യാപാരി സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ വിഴുങ്ങി കടത്തിക്കൊണ്ടു വന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതിന് പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കും. സ്വര്‍ണബിസ്‌കറ്റുകള്‍ വിഴുങ്ങിയത് കാരണം വയറ്റില്‍ കടുത്ത അസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോഴാണ് ആശുപത്രിയില്‍ അഭയംതേടിയത്.
കുപ്പിയുടെ മൂടി വിഴുങ്ങി എന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിയ ആളുടെ വയറ്റില്‍ 12 സ്വര്‍ണബിസ്‌ക്കറ്റുകള്‍ കണ്ടെത്തിയ സംഭവം അത്ഭുതപ്പെടുത്തിയെങ്കിലും രോഗിയെ രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സര്‍ ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍.
Also Read:
മുല്‍ക്കിയില്‍ ബസുകള്‍ കൂട്ടിമുട്ടി ഡ്രൈവര്‍ മരിച്ചു; 16 പേര്‍ക്ക് പരിക്ക്
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.