സ്വർണം കടത്താൻ പുതുവഴി തേടിയ യാത്രക്കാരൻ കസ്റ്റംസിന്റെ പിടിയിൽ; കറുത്ത കാർബൺ പേപറിനകത്ത് ഫോയിൽ രൂപത്തിലാക്കി വിദഗ്ധമായി ഒളിപ്പിച്ചു; വീഡിയോ കാണാം

 


ഹൈദരാബാദ്: (www.kvartha.com 09.02.2022) സ്വർണക്കടത്തിന് പലരും നൂതന മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ വിവിധ രൂപങ്ങളിൽ സ്വർണം കടത്തുന്ന നിരവധി കേസുകൾ കസ്റ്റംസ് വകുപ്പ് കണ്ടെത്തുന്നുമുണ്ട്. അത്തരത്തിൽ സ്വർണം കടത്താൻ പുതുവഴി തേടിയ യാത്രക്കാരൻ ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി.

  
സ്വർണം കടത്താൻ പുതുവഴി തേടിയ യാത്രക്കാരൻ കസ്റ്റംസിന്റെ പിടിയിൽ; കറുത്ത കാർബൺ പേപറിനകത്ത് ഫോയിൽ രൂപത്തിലാക്കി വിദഗ്ധമായി ഒളിപ്പിച്ചു; വീഡിയോ കാണാം



ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 20.25 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ബാഗേജിൽ കറുത്ത കാർബൺ പേപറിൽ സ്വർണം ഫോയിൽ രൂപത്തിലാക്കി ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. 407 ഗ്രാം ഭാരമുള്ള സ്വർണ ഫോയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ദുബൈയിൽ നിന്നെത്തിയ മറ്റൊരു യാത്രക്കാരനിൽ നിന്ന് 1.36 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ സംഭവം. സ്വർണ ചെയിനുകളും പേസ്റ്റ് രൂപത്തിലുള്ള സ്വർണവും ഹാൻഡ് ബാഗേജിനുള്ളിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ കടത്താൻ ശ്രമിച്ചത്.


Keywords: Hyderabad, Andhra Pradesh, News, National, Gold, Seized, Investigates, Customs, Arrest, Case, Airport, Dubai, Gold worth Rs 20 lakh seized from passenger at Hyderabad Airport.  < !- START disable copy paste -->
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia