Gold Seized | വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളിയുടെ പെരുമാറ്റത്തില്‍ സംശയം; പിന്നാലെ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ക്ലീനിങ് മോപിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണം കണ്ടെത്തി
ചെന്നൈ: (www.kvartha.com) ഇന്റര്‍നാഷനല്‍ എയര്‍പോര്‍ടില്‍ നിന്നും 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി കസ്റ്റംസ് ഉദ്യോഗസ്ഥര്‍. ക്ലീനിങ് മോപിന്റെ സ്റ്റികിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ പരിശോധിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യുവാവിനെ സെന്‍ട്രല്‍ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരാണ് ശ്രദ്ധിച്ചത്. തുടര്‍ന്ന് ട്രാന്‍സിറ്റ് ഏരിയ വൃത്തിയാക്കാന്‍ പോകുകയാണെന്ന ഇയാളുടെ മറുപടിയില്‍ സംശയം തോന്നിയതോടെ ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയായിരുന്നു.
ചെറിയ സ്റ്റിക് രൂപത്തിലായ സ്വര്‍ണം മോപ്പിന്റെ നീണ്ട ഭാഗത്ത് ഉള്ളിലായിട്ടാണ് സൂക്ഷിച്ചിരുന്നത്. 1.811 കിലോഗ്രാമുള്ള 10 സ്റ്റിക്കുകളാണ് പരിശോധനയില്‍ കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Keywords: Chennai, News, National, Gold, Seized, Customs, Gold worth Rs 70 lakh found inside cleaning mop at Chennai international airport.