ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനിയില്ല ഈ സേവനം; സൗജന്യ വൈ ഫൈ ഗൂഗിള്‍ അവസാനിപ്പിക്കുന്നു

 



ന്യൂഡെല്‍ഹി: (www.kvartha.com 18.02.2020) ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കുകയാണെന്ന് ഗൂഗിള്‍. കണക്ടിവിറ്റി മെച്ചപ്പെടുകയും മൊബൈല്‍ ഡാറ്റാ പ്ലാനുകള്‍ ആളുകള്‍ക്ക് താങ്ങാവുന്ന നിലയിലുമെത്തി. കൂടുതല്‍ ആളുകളും ഉപയോഗിക്കുന്നത് ഇപ്പോള്‍ മൊബൈല്‍ ഡാറ്റയാണെന്നും ഗൂഗിള്‍ വ്യക്തമാക്കി.

മാത്രമല്ല സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നത് തങ്ങള്‍ക്കും പങ്കാളികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഗൂഗിള്‍ അറിയിച്ചു.

അഞ്ച് വര്‍ഷം മുമ്പാണ് സൗജന്യ വൈഫൈ സേവനം ആരംഭിക്കുന്നത്. പിന്നിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വളരെ ലളിതവും വില കുറഞ്ഞതുമായി മാറി. ആഗോളതലത്തില്‍ കണക്ടിവിറ്റി മെച്ചപ്പെടുകയും ആളുകള്‍ക്ക് താങ്ങാവുന്ന വിധത്തിലേക്കും മാറിയിട്ടുണ്ട്.

പ്രത്യേകിച്ച് ഇന്ത്യയില്‍, ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ മൊബൈല്‍ ഡാറ്റ ലഭ്യമാകുന്നത്.

ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനിയില്ല ഈ സേവനം; സൗജന്യ വൈ ഫൈ ഗൂഗിള്‍ അവസാനിപ്പിക്കുന്നു

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൊബൈല്‍ ഡാറ്റാ നിരക്കില്‍ 95 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് ട്രായിയുടെ 2019-ലെ റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യന്‍ ഉപയോക്താക്കള്‍ മാസം ശരാശരി 10 ജിബി ഡാറ്റ ഉപയോഗിക്കുന്നുണ്ട്.

ഇന്ത്യയിലെ പ്രാദേശിക ഭരണകൂടങ്ങളടക്കം ഗ്രാമീണമേഖലയിലും മറ്റും സൗജന്യ വൈഫൈ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇത് എല്ലാ ആളുകള്‍ക്കും എളുപ്പത്തിലും കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനിടയാക്കിയിട്ടുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു.

Keywords:  News, National, India, New Delhi, Google, Service, Google ends free Wi-Fi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia