Complaint | 'ബന്ധിയാക്കി നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചു, പണം നല്‍കിയില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണി'; പരാതിയുമായി ഗൂഗ്ള്‍ മാനേജര്‍

 


ബെംഗ്‌ളുറു: (www.kvartha.com) ബന്ധിയാക്കി നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചെന്ന പരാതിയുമായി ഗൂഗ്ള്‍ മാനേജര്‍. ബെംഗ്‌ളുറിലെ ഗൂഗ്ള്‍ ഓഫീസില്‍ സീനിയര്‍ മാനേജറായ ഗണേശ് ശങ്കര്‍ ആണ് ഭോപ്പാലിലെ കമല നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഷിലോങിലെ എംബിഎ പഠനത്തിനിടെ സുജാതയെന്ന പെണ്‍കുട്ടിയുമായി ഗണേശ് അടുപ്പത്തിലായിരുന്നു. ഭോപ്പാലിലേക്ക് തന്നെ വിളിച്ച് വരുത്തിയതിന് ശേഷം ഇരുട്ട് മുറിയിലടച്ച് ലഹരി വസ്തുക്കള്‍ നല്‍കി സുജാതയെ വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നാണ് ഗണേഷ് പരാതി നല്‍കിയത്.

Complaint | 'ബന്ധിയാക്കി നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചു, പണം നല്‍കിയില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണി'; പരാതിയുമായി ഗൂഗ്ള്‍ മാനേജര്‍

വിവാഹത്തിന്റെ ചില ചിത്രങ്ങളും സുജാതയുടെ വീട്ടുകാര്‍ എടുത്തശേഷം ഈ ഫോടോകള്‍ പുറത്ത് വിടാതിരിക്കണമെങ്കില്‍ 40 ലക്ഷം രൂപ നല്‍കണമെന്ന് സുജാതയുടെ വീട്ടുകാര്‍ പറഞ്ഞുവെന്നും പരാതിയില്‍ ആരോപിക്കുന്നു. പണം നല്‍കിയില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിയുണ്ടെന്നും ഗണേഷ് പരാതിയില്‍ പറയുന്നു.

Keywords:  Bangalore, News, National, Police, Marriage, Complaint, Threat, Google Manager Taken Hostage, Married Off Forcibly.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia