Nest cam in India | 'ഗൂഗിളിന്റെ സിസിടിവി സിസ്റ്റം' വരുന്നു; നെസ്റ്റ് കാം ഉടൻ ഇൻഡ്യയിൽ അവതരിപ്പിക്കും; വിലയും സവിശേഷതകളും അറിയാം
Jun 27, 2022, 11:45 IST
ന്യൂഡെൽഹി: (www.kvartha.com) ഗൂഗിളിന്റെ പുതിയ സുരക്ഷാ ക്യാമറ ഗൂഗിൾ നെസ്റ്റ് കാം (Google Nest Cam) ഉടൻ ഇൻഡ്യയിൽ അവതരിപ്പിക്കും. ഗൂഗിളിന്റെ സിസിടിവി സിസ്റ്റം എന്ന് വിളിക്കാവുന്ന നെസ്റ്റ് കാം നിരവധി സവിശേഷതകൾ നിറഞ്ഞതാണ്. ടാറ്റ പ്ലേയുമായി (മുമ്പ് ടാറ്റ സ്കൈ എന്നാണ് അറിയപ്പെട്ടിരുന്നത്) സഹകരിച്ചാണ് ഗൂഗിൾ പ്രവർത്തിക്കുക. ടാറ്റ പ്ലേയുടെ സാറ്റലൈറ്റ് അധിഷ്ഠിത സേവനത്തിൽ നെസ്റ്റ് പ്രവർത്തിക്കും. ബാറ്ററി ഉപയോഗിച്ചാണ് ഗൂഗിൾ നെസ്റ്റ് ക്യാം പ്രവർത്തിക്കുന്നത്.
നിങ്ങളുടെ വീടോ ഓഫീസോ എവിടെയും നിരീക്ഷിക്കാൻ നെസ്റ്റ് കാമിന് കഴിയും. ഇതിൽ, ഏറ്റവും പുതിയ അലേർടുകൾ, വീഡിയോ റെകോർഡ് നിലവാരം ക്രമീകരിക്കൽ, ക്യാമറകൾ നിയന്ത്രിക്കൽ തുടങ്ങി നിരവധി ഫീചറുകൾ ഗൂഗിൾ ഹോം ആപിലൂടെ ലഭ്യമാകും. റീസൈകിൾ ചെയ്ത വസ്തുക്കൾ ഉപയോഗിച്ചാണ് ഇത് രൂപകൽപന ചെയ്തതെന്നാണ് അവകാശവാദം.
സവിശേഷതകൾ
1. മൃഗങ്ങൾ, വാഹനങ്ങൾ, വ്യക്തികൾ എന്നിവയ്ക്കുള്ള അലേർട് സൗകര്യം ഉണ്ടായിരിക്കും.
2. ടു-വേ ആശയവിനിമയത്തിനായി ബിൽറ്റ്-ഇൻ മൈക്രോഫോണും സ്പീകറും ഉണ്ടായിരിക്കും.
3. 1080 പിക്സൽ എച് ഡി വീഡിയോ റെകോർഡിംഗ് സൗകര്യം ഉണ്ടായിരിക്കും.
4. 130 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 1 / 2.8 ഇഞ്ച് 2 മെഗാ പിക്സൽ സെൻസർ ആണ് ക്യാമറയിൽ ഉള്ളത്.
5. 30 മുതൽ 60 ദിവസത്തെ വീഡിയോ റെകോർഡിംഗ് യൂസർ പ്ലാനിൽ ലഭ്യമാകും.
വൈദ്യുതി മുടക്കം ഉണ്ടായാൽ ക്യാമറ എങ്ങനെ പ്രവർത്തിക്കും?
വീഡിയോ സ്ട്രീമിംഗിനും വീഡിയോ റെകോർഡിംഗിനും പ്രവർത്തിക്കുന്ന ഇന്റർനെറ്റും വൈഫൈയും ആവശ്യമാണ്. വൈദ്യുതിയോ നെറ്റോ ഇല്ലെങ്കിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ക്യാമറയിൽ ഒരു ലോകൽ സ്റ്റോറേജ് ഫാൾബാക് ഓപ്ഷൻ ഉണ്ട്. ഇത് ഉപയോഗിച്ച് ഒരാഴ്ചത്തെ വരെ ഇവന്റുകൾ സേവ് ചെയ്യാൻ കഴിയും. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമ്പോൾ ഈ റെകോർഡിങ് ക്ലൗഡിലേക്ക് അപ്ലോഡ് ചെയ്യും, ഈ കാലയളവിൽ എന്താണ് സംഭവിച്ചതെന്ന് ഉപയോക്താവിന് അറിയാൻ കഴിയും.
വിലയും ലഭ്യതയും
റിപോർട് അനുസരിച്ച്, ഗൂഗിൾ ഒരു നെസ്റ്റ് കാം സിസ്റ്റം ഇൻഡ്യയിൽ ഏകദേശം 11,999 രൂപയ്ക്ക് അവതരിപ്പിക്കും. ഇതോടൊപ്പം രണ്ട് മാസത്തേക്ക് നാല് നെക്സ്റ്റ് കാമുകൾ വരെ സൗജന്യമായി കവർ ചെയ്യാവുന്ന 4,500 രൂപയുടെ സൗജന്യ Nest Aware സബ്സ്ക്രിപ്ഷൻ ലഭിക്കും. സൗജന്യ കാലയളവിന് ശേഷം Nest Aware സേവനത്തിന് പ്രതിവർഷം 3000 രൂപ ചിലവാകും. ഈ പാകേജിൽ ഒന്ന് മുതൽ നാല് വരെ ക്യാമറകൾ ലഭിക്കും. അതേ സമയം, ഏറ്റവും ചിലവേറിയ പാകേജ് 9000 രൂപയുടേതാണ്, ആകെ ഒമ്പത് മുതൽ 12 വരെ ക്യാമറകൾ അതിൽ സ്ഥാപിക്കും. ലോഞ്ച് ചെയ്തതിന് ശേഷം ടാറ്റ പ്ലേ വെബ്സൈറ്റിൽ നിന്ന് നെസ്റ്റ് കാം വാങ്ങാം.

Keywords: Google to launch the Nest cam in India, Video Record, report, National, Newdelhi, News, Top-Headlines, Google, India, Report, Nest cam, Features, Camera, Battery.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.