ഡിസംബര്‍ ഒന്നുമുതല്‍ ഫാസ്ടാഗ് ഇല്ലെങ്കിലും ഫാസ്ടാഗ് ട്രാക്കിലൂടെ കടന്നുപോകാമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, പക്ഷേ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, ഇല്ലെങ്കില്‍ പണികിട്ടും
Nov 22, 2019, 12:32 IST
ന്യൂഡല്‍ഹി: (www.kvartha.com 22.11.2019) ഇനി ഫാസ്ടാഗ് ഇല്ലെങ്കിലും ടോള്‍ പ്ലാസകളിലെ ഫാസ്ടാഗ് ട്രാക്കിലൂടെ കടന്നുപോകാം. പക്ഷേ ഒരു നിബന്ധനയുണ്ട്. അത്തരം വാഹനങ്ങള്‍ക്ക് നിലവിലെ ടോള്‍ തുകയുടെ ഇരട്ടിയാണ് ഈടാക്കുക. ഡിസംബര്‍ ഒന്നു മുതല്‍ ദേശീയപാതയിലെ ടോള്‍ പിരിവ് ഫാസ്ടാഗ് അടിസ്ഥാനത്തിലായിരിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും രണ്ടു വശങ്ങളിലേക്കും നാല് ട്രാക്കുകള്‍ വീതം ഫാസ്ടാഗ് ആക്കണമെന്നാണ് നിര്‍ദേശം. ഈ ട്രാക്കിലൂടെ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കും കടന്നുപോകാം. അത്തരം വാഹനങ്ങളെത്തുമ്പോള്‍ ബാരിക്കേഡ് സ്വയം വീഴും. അപ്പോള്‍ കൗണ്ടറില്‍ യഥാര്‍ഥ ടോള്‍ തുകയുടെ ഇരട്ടിത്തുക നല്‍കേണ്ടിവരും.
ടോള്‍ പണമായി അടച്ച് പോകുന്നവര്‍ക്കായി പാതയുടെ ഇരുവശത്തും ഒരോ ട്രാക്കുകള്‍ ഉണ്ടാകും. ഇതിലൂടെ യഥാര്‍ഥ ടോള്‍ നല്കി സഞ്ചരിക്കാം. ദേശീയതലത്തില്‍ 537 ടോള്‍ പ്ലാസകളിലാണ് ഫാസ്ടാഗ് സംവിധാനം നടപ്പില്‍ വരികയെന്നും മന്ത്രി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, New Delhi, Minister, Vehicles, Central, Government Confident of Implementing Mandatory FASTag Across Country From December 1
Keywords: National, News, New Delhi, Minister, Vehicles, Central, Government Confident of Implementing Mandatory FASTag Across Country From December 1
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.