Arrested | സര്‍കാര്‍ ഉദ്യോഗസ്ഥന്റെ 22 കാരിയായ മകള്‍ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയായി പരാതി; 3 പേര്‍ അറസ്റ്റില്‍

 


ലക്‌നൗ: (KVARTHA) സര്‍കാര്‍ ഉദ്യോഗസ്ഥന്റെ 22കാരിയായ മകളെ ഓടുന്ന കാറില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തതായി പൊലീസ്. ഡിസംബര്‍ അഞ്ചിന് നടന്ന സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലാണ് ക്രൂര സംഭവം അരങ്ങേറിയത്.

പൊലീസ് പറയുന്നത്: സര്‍കാര്‍ ഉദ്യോഗസ്ഥന്റെ മകള്‍ ചികിത്സാര്‍മാണ് കിംഗ് ജോര്‍ജ് മെഡികല്‍ യൂണിവേഴ്‌സിറ്റി (കെജിഎംയു) ഹോസ്പിറ്റലിലെ സൈക്യാട്രി വിഭാഗത്തില്‍ എത്തിയത്. പെണ്‍കുട്ടി ഇടയ്ക്ക് ഇവിടെ ചികിത്സയ്ക്കായി വരുന്നുണ്ട്. ആശുപത്രിയിലെത്തിയപ്പോഴാണ് ഫോണ്‍ ചാര്‍ജ് തീര്‍ന്നതായി യുവതിയുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ആശുപത്രിക്ക് സമീപത്തെ ചായക്കടക്കാരന്‍ സത്യമിശ്രയുടെ സഹായം തേടുകയായിരുന്നു.

ആശുപത്രിയില്‍ എത്തുമ്പോള്‍ പെണ്‍കുട്ടി സത്യമിശ്രയുടെ കടയില്‍ സ്ഥിരമായി എത്താറുണ്ട്. ഈ പരിചയംവെച്ച് ഇയാളെ പെണ്‍കുട്ടിക്ക് അറിയാമായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഇയാള്‍ യുവതിയെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സിനടുത്തേക്ക് കൊണ്ടുപോയി. ചാര്‍ജ് ചെയ്ത് തിരിച്ച് പോയ പെണ്‍കുട്ടി, അല്‍പ്പം കഴിഞ്ഞ് വീണ്ടും തിരിച്ചെത്തിയപ്പോള്‍ ആംബുലന്‍സ് അവിടെ ഉണ്ടായിരുന്നില്ല. ഇതോടെ വീണ്ടും സത്യമിശ്രയുടെ സഹായത്തോടെ യുവതി അന്വേഷിച്ചിറങ്ങി.

ഈ അവസരം മുതലാതക്കി, മിശ്ര യുവതിയെ കാറില്‍ ബരാബങ്കിയിലെ സഫേദാബാദ് പ്രദേശത്തെ ഒരു ധാബയിലേക്ക് കൊണ്ടുപോയി. കാറില്‍ മറ്റ് രണ്ട് പ്രതികളും ഉണ്ടായിരുന്നു. മൂവരും ചേര്‍ന്ന് യുവതിക്ക് ലഹരി കലര്‍ത്തിയ പാനീയം നല്‍കുകയും കാറില്‍ വെച്ച് ബലാത്സംഗം ചെയ്യുകയും പിന്നീട് ഇന്ദിരാ നഗര്‍ ഏരിയയില്‍ ഇറക്കിവിടുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത് മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Arrested | സര്‍കാര്‍ ഉദ്യോഗസ്ഥന്റെ 22 കാരിയായ മകള്‍ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയായി പരാതി; 3 പേര്‍ അറസ്റ്റില്‍



Keywords: News, National, National-News, Crime-News, Regional-News, Government Official, Daughter, 22 Year Old, Molested, UP News, Uttar Pradesh News. 3 Arrested, Cops, Lucknow News, Crime, Ambulance, Hospital, Police, Government Official's Daughter, 22, Molested In UP, 3 Arrested: Cops.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia