രാജ്യത്ത് 2500 പട്ടണങ്ങളില്‍ സൗജന്യ വൈഫൈ സംവിധാനം വരുന്നു

 


ന്യൂഡല്‍ഹി:(www.kvartha.com 23.01.2015) രാജ്യത്തെ പ്രധാനപ്പെട്ട 2500 പട്ടണങ്ങളില്‍ സൗജന്യവൈഫൈ സംവിധാനം ഒരുക്കാനൊരുങ്ങുകയാണ് കേന്ദ്രഗവണ്‍മെന്റ്. ഇതിനായി 7000 കോടി രൂപ മാറ്റി വയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ബി എസ് എന്‍ എല്‍ ആയിരിക്കും പട്ടണങ്ങളില്‍ അതിവേഗ വൈഫൈ സംവിധാനം പ്രാബല്യത്തില്‍ വരുത്തുന്നത്.

നിശ്ചിതസമയത്തേക്ക് മാത്രമാണ് അതിവേഗ വൈഫൈ ഉപഭോക്താവിന് സൗജന്യമായി ലഭ്യമാകുന്നത്. അതിനുശേഷം ഒരു ചെറിയ തുക ഇവരില്‍ നിന്നും ഈടാക്കുന്നതിനുമാണ് സര്‍കാര്‍ ലക്ഷ്യമിടുന്നത്. വിമാനത്താവളങ്ങളിലും മറ്റും നല്‍കുന്ന വൈഫൈയ്ക്ക് സമാനമായ സംവിധാനമാണ് പട്ടണങ്ങളിലും ലഭ്യമാക്കാന്‍ സര്‍കാര്‍ ആലോചിക്കുന്നത്.

രാജ്യത്ത്  2500 പട്ടണങ്ങളില്‍ സൗജന്യ വൈഫൈ സംവിധാനം വരുന്നുഅടുത്ത സാമ്പത്തികവര്‍ഷത്തോടു കൂടി ഗ്രാമങ്ങളിലെ വൈഫൈ സംവിധാനം നിലവില്‍ വരുത്താനാണ് ആലോചിക്കുന്നത്. എല്ലാ മൊബൈല്‍ ഉപഭോക്താക്കള്‍ക്കും വൈഫൈയുടെ സേവനം ലഭ്യമാകും. ബി എസ് എന്‍ എല്ലിന്റെ ചെയര്‍മാന്‍ അനൂപം ശ്രിവാസ്തവ പ്രമുഖമാധ്യമത്തിനുനല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

മോഡി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നപദ്ധതിയുടെ ഭാഗമായി ഇന്റര്‍നെറ്റ് സംവിധാനത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനായാണ് സൗജന്യവൈഫൈ സംവിധാനമൊരുക്കാനൊരുങ്ങുന്നത്.

കൊല്‍ക്കത്ത, ചെന്നൈ, ലക്‌നൗ, ഡെറാഡുണ്‍, ഹൈദരാബാദ്, വാരണാസി, ഭോപാല്‍, ജയ്പൂര്‍, പാറ്റ്‌ന, ഇന്‍ഡോര്‍, ചണ്ഡിഗഡ്, ലുധിയാന തുടങ്ങി രാജ്യത്തിലെ പ്രമുഖപട്ടണങ്ങളിലായിരിക്കും സൗജന്യവൈഫൈ സംവിധാനം ഏര്‍പ്പെടുത്തുക
Also Read:
സഹോദരിയുടെ വീട്ടിലേക്ക് വന്ന ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു
Keywords:  Cities, New Delhi, Central Government, Internet, India, Media, Narendra Modi, Kolkata, chennai, Lucknow, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia