എണ്ണക്കമ്പനികളുടെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ സബ്‌സിഡി 25,000 കോടി
Feb 12, 2013, 11:00 IST
ന്യൂഡല്‍ഹി: ഡീസല്‍, എല്‍.പി.ജി., മണ്ണെണ്ണ എന്നിവയുടെ വില്‍പനയിലൂടെ എണ്ണക്കമ്പനികള്‍ നേരിടുന്ന നഷ്ടം നികത്താന്‍ നടപ്പു സാമ്പത്തിക വര്‍ഷം 25,000 രൂപ കൂടി സബ്‌സിഡിയായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഏപ്രില്‍, ഡിസംബര്‍ കാലയളവില്‍ കമ്പനികള്‍ക്കുണ്ടായ നഷ്ടം 1,24,854 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. ഇതില്‍ 30,000 കോടി രൂപ നേരത്തെ നല്‍കിയിരുന്നതായി പറയുന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ കമ്പനികള്‍ക്കുണ്ടായ നഷ്ടം 39,268 കോടി രൂപയാണ്. ഒരു ലിറ്റര്‍ ഡീസല്‍ വില്‍ക്കുമ്പോള്‍ 9.22 രൂപയും, 14.2 കിലോഗ്രാം എല്‍.പി.ജി. വില്‍ക്കുമ്പോള്‍ 481 രൂപയുടെയും നഷ്ടം കമ്പനികള്‍ നേരിടുന്നതായാണ് കണക്ക്.
സര്‍ക്കാര്‍ സബ്‌സിഡി രണ്ടാം ഘട്ടത്തില്‍ വിതരണം നടത്തുമ്പോള്‍ ഐ.ഒ.സി. യ്ക്ക് 13,474.56 കോടിയും ബി.പി.സി.എല്ലിന് 5,987.25 കോടിയും, എച്ച്.പി.സി. എല്ലിന് 5538.19 കോടിയുമാണ് ലഭിക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.