Minister | ഇസ്രാഈല്‍ - ഫലസ്തീന്‍ സംഘര്‍ഷത്തിനിടെ കുടുങ്ങിയ ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളെ തിരികെ എത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി

 


വിജയവാഡ: (KVARTHA) ഇസ്രാഈല്‍ - ഫലസ്തീന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇസ്രാഈലില്‍ കുടുങ്ങിയ ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളെ തിരികെ എത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. വിദ്യാര്‍ഥികളെ തിരികെ കൊണ്ടുവരാനുള്ള ജോലിയിലാണെന്നും ഇസ്രാഈലിലെ നിലവിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് നിരീക്ഷിച്ചു വരികയാണെന്നും ലേഖി പറഞ്ഞു.

Minister | ഇസ്രാഈല്‍ - ഫലസ്തീന്‍ സംഘര്‍ഷത്തിനിടെ കുടുങ്ങിയ ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളെ തിരികെ എത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി

മുന്‍പും ഓപറേഷന്‍ ഗംഗയോ വന്ദേ ഭാരതോ ആകട്ടെ, ഞങ്ങള്‍ എല്ലാവരെയും തിരികെ കൊണ്ടുവന്നു. കേന്ദ്ര സര്‍കാരും പ്രധാനമന്ത്രിയുടെ ഓഫിസും അവരുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മീനാക്ഷി ലേഖി മറുപടി നല്‍കി.

'ഇസ്രയേലില്‍ കുടുങ്ങിപ്പോയ ഇന്‍ഡ്യയിലെ വിദ്യാര്‍ഥികളെ തിരികെ കൊണ്ടുവരാന്‍ സര്‍കാര്‍ ശ്രമിക്കുന്നു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. അവിടെ കുടുങ്ങിക്കിടക്കുന്ന ഞങ്ങളുടെ വിദ്യാര്‍ഥികളെ തിരികെ കൊണ്ടുവരാന്‍ വലിയ ശ്രമങ്ങളാണ് നടക്കുന്നത്. മുന്‍പും ഓപറേഷന്‍ ഗംഗയോ വന്ദേ ഭാരതോ ആകട്ടെ, ഞങ്ങള്‍ എല്ലാവരെയും തിരികെ കൊണ്ടുവന്നു. കേന്ദ്ര സര്‍കാരും പ്രധാനമന്ത്രിയുടെ ഓഫിസും അവരുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്'- എന്ന് മീനാക്ഷി ലേഖി പറഞ്ഞു.

സംഘര്‍ഷത്തെ തുടര്‍ന്ന് ഇസ്രാഈലിലെ ഇന്‍ഡ്യന്‍ എംബസി ഇന്‍ഡ്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നും അത്യാവശ്യമില്ലെങ്കില്‍ പുറത്തിറങ്ങരുതെന്നും സുരക്ഷിത കേന്ദ്രത്തില്‍ തുടരണമെന്നുമാണ് നിര്‍ദേശം. 18,000 ഇന്‍ഡ്യന്‍ പൗരന്മാര്‍ ഇസ്രാഈലിലുണ്ടെന്നാണു കണക്ക്.

Keywords:  'Government Will Bring Back Indian Students Stuck In Israel': Minister, Andra Pradesh, News, Politics, Meenakshi Lekhi, Israel Clash, Indian Students, Minister, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia