കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് കോടികള്‍ മുടക്കുന്നത് വിവാദമാകുന്നു
May 22, 2012, 10:30 IST
ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി കോടികള്‍ മുടക്കുന്നത് വിവാദമാകുന്നു.
രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയില്‍ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി ചെലവ് ചുരുക്കലിന് ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് പാര്‍ട്ടി നേതാക്കളുടെ പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. രാജീവ് ഗാന്ധിയുടെ 21ം ചരമവാര്‍ഷീക ദിനത്തില്‍ ദേശീയ മാധ്യമങ്ങളില്‍ കോടികളുടെ പരസ്യങ്ങളാണ് സര്‍ക്കാര്‍ നല്‍കിയത്.
മരണമടഞ്ഞ രാഷ്ട്രീയ നേതാക്കള്‍ക്കുവേണ്ടി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ മുടക്കിയത് 58 കോടി രൂപയാണ്. മഹാത്മാഗാന്ധിക്കായി 15 കോടി ചിലവാക്കിയപ്പോള്‍ രാജീവ് ഗാന്ധിക്കായി 12 കോടി രൂപയാണ് ചിലവാക്കിയത്. ഇന്ദിരാഗാന്ധി, ജവഹര്‍ ലാല്‍ നെഹ്‌റു, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് എന്നിവര്‍ക്കുവേണ്ടിയും വര്‍ഷങ്ങള്‍ തോറും സര്‍ക്കാര്‍ കോടികള്‍ ചിലവാക്കുകയാണ്.
Keywords: New Delhi, National, Goverment, Advertisement
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.