Governor | കേരളീയത്തിലേക്ക് ക്ഷണിച്ചോയെന്നത് സംഘാടകരോടാണ് ചോദിക്കേണ്ടത്, തന്നോടല്ല; നീരസവുമായി ഗവര്‍ണര്‍
Nov 1, 2023, 18:44 IST
ന്യൂഡെല്‍ഹി: (KVARTHA) സര്‍കാരിന്റെ കേരളീയം പരിപാടിയില്‍ ക്ഷണിക്കാത്തതില്‍ നീരസം പ്രകടമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് ഗവര്‍ണര്‍ നീരസം പ്രകടിപ്പിച്ചത്. കേരളീയം പരിപാടിയില്‍ സിനിമാ താരങ്ങളും വ്യവസായ പ്രമുഖരുമെല്ലാം അണിനിരന്നപ്പോഴാണ് ഗവര്‍ണറുടെ അഭാവം ശ്രദ്ദേയമാകുന്നത്.
ഇതുസംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഗവര്‍ണറുടെ മറുപടി ഇങ്ങനെ:
കേരളീയത്തിലേക്കു ക്ഷണിച്ചോയെന്നത് സംഘാടകരോടാണു ചോദിക്കേണ്ടത്, തന്നോടല്ല. മാധ്യമങ്ങള്‍ക്ക് എപ്പോഴും സമീപിക്കാന്‍ കഴിയുന്ന ഒരാളാണു ഞാനെന്നു കരുതി അതൊരു അവസരമാക്കി എടുക്കരുത്. മറ്റുള്ളവര്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുന്നത് എങ്ങനെയെന്നു കണ്ടിട്ടുണ്ട്. അതുപോലെയല്ല ഞാന്‍. നിങ്ങള്‍ പരിപാടിയുടെ സംഘാടകരോടാണ് കേരളീയത്തെപ്പറ്റി ചോദിക്കേണ്ടത്, എന്നോടല്ല എന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഇക്കാര്യം ഒന്നിലേറെ തവണ പറഞ്ഞ ഗവര്‍ണര്‍ തന്നോട് ഇങ്ങനെ ചോദിക്കുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി. ഒരാഴ്ചത്തെ 'കേരളീയം' പരിപാടിയാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. കേരളീയം ലോകോത്തര ബ്രാന്‍ഡായി മാറ്റുമെന്നും എല്ലാ വര്‍ഷവും സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പീകര്‍ എഎന്‍ ശംസീര്‍, മന്ത്രിമാര്‍, കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, എംഎ യൂസുഫലി, രവി പിള്ള തുടങ്ങിയവര്‍ വേദിയിലെത്തി. കേരളം ഇതുവരെ കൈവരിച്ച പുരോഗതി ലോകത്തോടു വിളിച്ചു പറയുക എന്ന ലക്ഷ്യത്തോടെയാണ് കേരളീയം സംഘടിപ്പിക്കുന്നത്.

Keywords: Governor expresses displeasure for not being invited to Keraleeyam celebrations, New Delhi, News, Governor, Media, Keraleeyam Celebrations, Chief Minister, Pinarayi Vijayan, Inauguration, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.