ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാര്‍ നഷ്ട പരിഹാരം പ്രഖ്യാപിച്ചു
Dec 5, 2012, 22:07 IST
ന്യൂഡല്‍ഹി: ഡല്‍ഹി ഗവ. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉത്തരവിട്ടു.
ആശുപത്രിയിലെ ശുശ്രുത് ട്രോമാ സെന്ററില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 6.45 ന് നടന്ന സംഭവത്തില്‍ അത്യാഹിത വിഭാഗത്തിലായിരുന്ന നാലു രോഗികള്‍ മരണപ്പെടുകയായിരുന്നു. ഒരു ജീവനക്കാരന്റെ കൈപ്പിഴമൂലം ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണസംവിധാനം സ്തംഭിച്ചതാണ് അപകടത്തിന് വഴിവെച്ചത്. ആരോഗ്യവകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറി എസ്.ബി. ശശാങ്കിന്റനേതൃത്വത്തില്‍ മൂന്നംഗ അന്വേഷണ കമ്മീഷനെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords : New Delhi, Hospital, Patient, Death, Compensation, Attender, Investigation, Family, Delhi Chief Minister, Sheela Deekshith, S.B. Shashankan, Oxygen, National, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.