New App | കിണറുകളിലെ ജലനിരപ് ട്രാക് ചെയ്യാം; പുതിയ ആപ് വികസിപ്പിച്ചെടുത്ത് കേന്ദ്ര സര്‍കാര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ ഗ്രാമങ്ങളിലെ തെരഞ്ഞെടുത്ത കിണറുകളിലെ ജലനിരപ് ട്രാക് ചെയ്യുന്നതിന് ആപ് വികസിപ്പിച്ചെടുത്ത് കേന്ദ്ര സര്‍കാര്‍. ജല്‍ദൂത് (JALDOOT App) എന്ന ആപ് ചൊവ്വാഴ്ച കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗ് പുറത്തിറക്കും. തെരഞ്ഞെടുത്ത കിണറുകളിലെ ജലനിരപ്പ് വര്‍ഷത്തില്‍ രണ്ടുതവണ (മണ്‍സൂണിന് മുമ്പും ശേഷവും) അളക്കാന്‍ ആപിനെ പ്രാപ്തമാക്കും.
            
New App | കിണറുകളിലെ ജലനിരപ് ട്രാക് ചെയ്യാം; പുതിയ ആപ് വികസിപ്പിച്ചെടുത്ത് കേന്ദ്ര സര്‍കാര്‍

ഓരോ ഗ്രാമത്തിലും രണ്ടോ മൂന്നോ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ആപ് ഗ്രാമപഞ്ചായതുകള്‍ക്ക് മികച്ച വിവരങ്ങള്‍ ലഭ്യമാക്കും. ഈ വിവരങ്ങള്‍ പ്രവൃത്തികളുടെ മികച്ച ആസൂത്രണത്തിന് കൂടുതല്‍ ഉപയോഗിക്കാനാകും.

നീര്‍ത്തട വികസനം, വനവല്‍ക്കരണം, ജലാശയങ്ങളുടെ വികസനം, മഴവെള്ള സംഭരണം എന്നിവയിലൂടെ ഗ്രാമങ്ങളിലും നഗരങ്ങളിലും ജല നിരപ്പ് മെച്ചപ്പെടുത്തുന്നതിന് രാജ്യത്ത് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. എന്നിരുന്നാലും, ഭൂഗര്‍ഭജലത്തിന്റെയും ഉപരിതല ജലസ്രോതസുകളുടെ കുറവ് പല ഭാഗങ്ങളിലും വര്‍ധിച്ചു.

അതിന്റെ ഫലമായി ജലനിരപ്പ് ഗണ്യമായി കുറയുന്നത് കര്‍ഷകര്‍ ഉള്‍പെടെയുള്ളവരെ ദുരിതത്തിലാക്കുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തുടനീളമുള്ള ജലവിതാനങ്ങളുടെ അളവ് അളക്കലും നിരീക്ഷണവും ആവശ്യമായി വന്നത് കൊണ്ടാണ് പുതിയ ആപ് വികസിപ്പിച്ചെടുത്തത്.

Keywords:  Latest-News, National, Top-Headlines, Government-of-India, Application, Technology, Country, India, Well, JALDOOT App, Govt develops JALDOOT App for nationwide use.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia