Govt Employees | ജീവന്‍ പോയാലും തല പോകില്ല! സര്‍കാര്‍ ഓഫീസില്‍ ഹെല്‍മറ്റിട്ട് ജോലി ചെയ്ത് ജീവനക്കാര്‍; പിന്നിലെ കാരണം ഇത്
Aug 11, 2023, 16:16 IST
തെലങ്കാന: (www.kvartha.com) സര്‍കാര്‍ ഓഫീസിലെ ജീവനക്കാര്‍ ജോലിക്കെത്തുന്നത് ഹെല്‍മറ്റിട്ട്. ജോലി ചെയ്യുന്നതും ഹെല്‍മറ്റ് ധരിച്ചിട്ട് തന്നെ. ഇതിന് പിന്നിലെ കാരണം കേട്ട് അമ്പരക്കുകയാണ് സമൂഹ മാധ്യമങ്ങള്‍. ഹെല്‍മറ്റും ഇട്ടുകൊണ്ട് അവര്‍ ജോലി ചെയ്യുന്നത് പിഴയെപ്പേടിച്ചല്ല. കെട്ടിടം പൊളിഞ്ഞ് തലയില്‍ വീഴാതിരിക്കാനാണെന്നതാണ് സത്യാവസ്ഥ.
കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ക്രീറ്റ് കഷ്ണങ്ങളും കമ്പികളും തലയില്‍ വീഴാതിരിക്കാനാണ് ഹെല്‍മറ്റ് ധരിച്ച് ജോലി ചെയ്യേണ്ടി വരുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. ഏകദേശം 100 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ പല ഭാഗങ്ങളും അടര്‍ന്നുവീണുകൊണ്ടിരിക്കുകയാണ്.
മഴക്കാലം തുടങ്ങിയത് മുതല്‍ ഹെല്‍മറ്റ് ധരിച്ചാണ് ഞങ്ങള്‍ ഓഫീസിലെ ജോലികള്‍ ചെയ്യുന്നത്. പലതവണ ഉന്നത അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഒന്നും നടന്നില്ല. ഇത്രയും ഗുരുതരമായ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് മേലധികാരികളോട് അഭ്യര്‍ഥിക്കുന്നു. എപ്പോഴാണ് മേല്‍ക്കൂരയുടെ ഒരു ഭാഗം ഞങ്ങളുടെ മേല്‍ പതിക്കുന്നതെന്ന് അറിയാതെ പേടിച്ചാണ് ഇവിടെ ജോലി ചെയ്യുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.
അടുത്തിടെ പെയ്ത ശക്തമായ മഴയും പ്രളയവുമെല്ലാം കെട്ടിടത്തിന്റെ അവസ്ഥ കൂടുതല്‍ മോശമാക്കി. നേരത്തെ ഒരു ജീവനക്കാരന്റെ ദേഹത്തേക്ക് കെട്ടിടാവശിഷ്ടം വീണിരുന്നു. പരുക്കേല്‍ക്കാതെ കഷ്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
Keywords: News, National, National-News, Govt Employees, Helmet, Work, Office, Building, Govt Employees Wear Helmet While Working Inside This Office.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.