Gas Subsidy | 600 രൂപയ്ക്ക് ഗ്യാസ് സിലിൻഡർ! ഉജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള പാചകവാതക സബ്സിഡി 300 രൂപയായി ഉയർത്തി
Oct 4, 2023, 16:17 IST
ന്യൂഡെൽഹി: (KVARTHA) കേന്ദ്രമന്ത്രിസഭാ യോഗത്തിൽ സുപ്രധാന തീരുമാനം. ഉജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള പാചകവാതക സബ്സിഡി 200 രൂപയിൽ നിന്ന് 300 രൂപയായി ഉയർത്തി. രക്ഷാബന്ധൻ, ഓണം പ്രമാണിച്ച് എൽപിജി സബ്സിഡി നേരത്തെ 200 രൂപ കുറച്ചിരുന്നു. ബുധനാഴ്ച ചേർന്ന കേന്ദ്രസമന്ത്രിസഭാ യോഗമാണ് ഇപ്പോൾ 100 രൂപ അധിക സബ്സിഡി നൽകാൻ തീരുമാനിച്ചത്.
ഇതോടെ ഉജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഇനി 600 രൂപയ്ക്ക് ഗ്യാസ് സിലിൻഡറുകൾ ലഭിക്കും. ഡെൽഹിയിലെ ഉജ്ജ്വല ഗുണഭോക്താക്കൾ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന് നിലവിൽ 703 രൂപ നൽകുമ്പോൾ അതിന്റെ വിപണി വില 903 രൂപയാണ്. കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തിന് ശേഷം 603 രൂപയ്ക്ക് ഇവർക്ക് സിലിൻഡർ ലഭിക്കും.
പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 9.59 കോടി ഗുണഭോക്താക്കൾക്ക് ഈ പ്രഖ്യാപനം പ്രയോജനപ്പെടും. 2016 മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉജ്വല പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ആദ്യം സൗജന്യ ഗ്യാസ് സിലിൻഡറും ഗ്യാസ് സ്റ്റൗവും നൽകുന്നു. നിർധന കുടുംബങ്ങൾക്ക് സൗജന്യ എൽ പി ജി കണക്ഷൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി തുടങ്ങിയത്.
Keywords: News, National, New Delhi, Gas Subsidy, LPG Price, Ujjwala, Govt hikes Ujjwala subsidy from Rs 200 to Rs 300 per refill.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.