ന്യൂഡല്‍ഹി: വിവാദമായ ഹെലികോപ്ടര്‍ ഇടപാടില്‍ ഇറ്റാലിയന്‍ കമ്പനിയായ അഗസ്താ വെസ്റ്റ്ലാന്റിന് കേന്ദ്ര സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു. ഇടപാട് റദ്ദാക്കാതിരിക്കാന്‍ ഏഴ് ദിവസത്തിനകം കമ്പനി മറുപടി നല്‍കണമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ പ്രതിരോധമന്ത്രാലയം ഇടപാട് മരവിപ്പിച്ചിരുന്നു. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഹെലികോപ്ടര്‍ ഇടപാട് പ്രധാന വിഷയമായി ഉന്നയിക്കുമെന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും അഴിമതിയെക്കുറിച്ച് ജെപിസി അന്വേഷണം നടത്താമെന്നും പാര്‍ലിമെന്ററികാര്യ മന്ത്രി കമല്‍ നാഥ് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അഴിമതി വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് കരാറിനെ കുറിച്ച് സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പ് കരാറുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് നല്കാന് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.ഇതേസമയം സിബിഐ അന്വേഷണം സുപ്രീകോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന ആവശ്യമാണ് ബിജെപി ഉന്നയിച്ചിട്ടുള്ളത്. ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എസ് പി ത്യാഗിയെ ഏഴ് തവണ കണ്ടതായി മുഖ്യ ഇടനിലക്കാരന് വെളിപ്പെടുത്തി.
ത്യാഗി സഹോദരന്മാര്ക്ക് പണം എത്തിച്ചത് ഇടനിലക്കാരുടെ പെണ്‍സുഹൃത്തുക്കള്‍ വഴിയാണെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. 2003ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് വിവിഐപി സുരക്ഷക്ക് ഹെലികോപ്റ്റര്‍ വാങ്ങാന്‍ തീരുമാനിച്ചത്.
Key Words: The Ministry of Defence, Scrap the deal , AgustaWestland , 12 VVIP helicopters, Government, Ministry , Bharatiya Janata Party , MP Kirit Somaiya , Central Bureau of Investigation , Rahul Gandhi, Kanishka Singh , Emaar MGF Land Limited , Kanishka Singh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.