ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരുകയാണെന്ന് പ്രതിരോധ മന്ത്രി എ.കെ. ആന്റണി. ഇതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതേ സമയം ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വര്‍ധിപ്പിക്കാനും നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും ആന്റണി പറഞ്ഞു.
ഷാങ് ഹായ് തുറമുഖത്തേക്കു പടക്കപ്പല്‍ അയച്ചതു പരസ്പര വിശ്വാസം വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് അയല്‍ രാജ്യങ്ങളിലെ ഓരോ സംഭവവികാസങ്ങളും സസൂക്ഷ്മം പരിശോധിക്കുന്നുണ്ട്. സൈന്യത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനവും പ്രവര്‍ത്തന ക്ഷമതയും കണക്കിലെടുത്തു ഫലപ്രദ നടപടികള്‍ എടുത്തു വരികയാണ്-ആന്റണി പറഞ്ഞു.
അതിര്‍ത്തിയില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടു സ്വീകരിച്ച നടപടികളെക്കുറിച്ച് രാജ്യസഭയില്‍ ഉയര്‍ന്ന ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു ആന്റണി.
SUMMARY: The government is regularly monitoring all developments in the neighbouring countries which have a bearing on the national security, Defence Ministry AK Antony told the Rajya Sabha on Wednesday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.