പ്രിയങ്ക ഗാന്ധിയുടെ വസതിയിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ ഉന്നതതല അന്വേഷണം; മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായും സുരക്ഷയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി

 


ന്യൂഡല്‍ഹി: (www.kvartha.com 03.12.2019) കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വസതിയിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായും സുരക്ഷയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റിനെ അറിയിച്ചു. നവംബര്‍ 25ന് പ്രിയങ്കയുടെ വസതിയില്‍ രാഹുല്‍ ഗാന്ധി എത്തുമെന്ന് അരിയിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക ശാര്‍ദ ത്യാഗി ഉള്‍പെടെ മൂന്ന് പേര്‍ കറുത്ത നിറമുള്ള ടാറ്റാ സഫാരി വാഹനം ഇതിനിടെയാണ് എത്തിയത്. തുടര്‍ന്നാണ് വാഹനം സുരക്ഷാ പരിശോധനയില്ലാതെ കടന്നുപോയതെന്നും അദ്ദേഹം അറിയിച്ചു.

പ്രിയങ്കയുടെ സുരക്ഷ തൃപ്തകരമല്ലെന്ന് വ്യക്തമായതില്‍ കടുത്ത വേദനയുള്ളതായി കോണ്‍ഗ്രസ് നേതാവിന്റെ വസതിയില്‍ സുരക്ഷാ പരിശോധനയില്ലാതെ എത്തിയ ശാര്‍ദ ത്യാഗി വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. ആദ്യമായാണ് പ്രിയങ്കയുടെ വസതിയില്‍ പോയി അവരെ കാണുന്നതെന്നും ആത്മാര്‍ഥതയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് താനെന്നും അവര്‍ പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ വസതിയിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ ഉന്നതതല അന്വേഷണം; മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായും സുരക്ഷയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, National, Priyanka Gandhi, Politics, Government, Minister, Lok Sabha, Govt orders high-level probe into security breach at Priyanka Gandhi's residence
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia