GST cess | പാന്‍ മസാല, പുകയില ഉത്പന്നങ്ങളുടെ ജിഎസ്ടി സെസ് ഇനി ചില്ലറ വില്പന വിലയെ അടിസ്ഥാനമാക്കി; നികുതി വെട്ടിപ്പ് തടയല്‍ ലക്ഷ്യം
Apr 9, 2023, 20:02 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ പാന്‍മസാല, പുകയില ഉല്പന്നങ്ങള് എന്നിവയുടെ നിര്‍മാതാക്കള്‍ക്ക് ചില്ലറ വില്‍പ്പന വില (RSP) അടിസ്ഥാനമാക്കി സര്‍ക്കാര്‍ ജിഎസ്ടി സെസ് നിശ്ചയിച്ചു. പാന്‍മസാലയ്ക്കും പുകയില ഉല്പന്നങ്ങള്ക്കും നേരത്തെ 28 ശതമാനം നിരക്കില്‍ ചുമത്തിയിരുന്ന ചരക്ക് സേവന നികുതിക്ക് (GST) പുറമെ അവയുടെ മൂല്യത്തിന് ആനുപാതികമായി സെസും ചുമത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സംവിധാനം മാറ്റി.
ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് പാന്‍മസാല പൗച്ചുകളുടെ ചില്ലറ വില്പന വിലയുടെ 0.32 മടങ്ങ് ജിഎസ്ടി സെസായി ഈടാക്കും. പുകയില, ഗുട്ഖ അടങ്ങിയ പാന്‍ മസാലയുടെ ജിഎസ്ടി സെസ് ആര്‍എസ്പിയുടെ 0.61 മടങ്ങായിരിക്കും, സിഗരറ്റിനും പൈപ്പ് പുകയില ഉല്പന്നങ്ങള്ക്കും നിരക്ക് 0.69 മടങ്ങാണ്. ച്യൂയിംഗ് പുകയില, ഖൈനി, സര്‍ദ എന്നിവയ്ക്ക് ആര്‍എസ്പിയുടെ 0.56 മടങ്ങ് സെസ് ഈടാക്കും, ഹുക്കയ്ക്കും ബ്രാന്‍ഡഡ് അസംസ്കൃത പുകയിലയ്ക്കും 0.36 മടങ്ങാണ് നിരക്ക്.
ചില്ലറ വില്പന വിലയുടെ അടിസ്ഥാനത്തില്‍ ജിഎസ്ടി സെസ് ഏര്‍പ്പെടുത്തിയതോടെ പുകയില നിര്‍മാതാക്കള്‍ക്ക് ചില്ലറ വില്‍പ്പന വിലയില്‍ സെസ് നല്‍കേണ്ടിവരും. ഫാക്ടറി തലത്തില്‍ തന്നെ സെസ് ഈടാക്കുമെന്നതിനാല്‍ നികുതി വെട്ടിപ്പ് തടയാന്‍ ഇത് സഹായിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

Keywords: News, National News, GST, Government of India, Tax News, Business News, Govt specifies retail sale price based GST cess rate for pan masala, tobacco.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.