മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ രജിസ്‌ട്രേഷന് തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കി

 


ന്യൂഡല്‍ഹി: (www.kvartha.com 03.06.2016) മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ രജിസ്‌ട്രേഷന് തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കി. മാട്രിമോണിയല്‍ വെബ്‌സൈറ്റുകളുടെ ദുരുപയോഗം തടയാനാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിബന്ധനകള്‍ മുന്നോട്ടുവെച്ചത്.

രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന തിരിച്ചറിയല്‍ രേഖകളും മേല്‍വിലാസവും ശരിയാണെന്ന് ബന്ധപ്പെട്ട സൈറ്റുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇനി മുതല്‍ രജിസ്‌ട്രേഷന്‍ സമയത്ത് ഉപയോക്താവിന്റെ തിരിച്ചറിയല്‍ രേഖകളുടെയും അനുബന്ധ വിവരങ്ങളുടെയും ശരിപ്പകര്‍പ്പ് അപ്‌ലോഡ് ചെയ്യേണ്ടിവരും.

വിവരങ്ങള്‍ വ്യാജമാണെന്ന് ബോധ്യപ്പെട്ടാല്‍ അക്കൗണ്ട് റദ്ദാക്കി പോലീസില്‍ പരാതി നല്‍കാനും വെബ്‌സൈറ്റുകള്‍ക്ക് അവകാശമുണ്ടായിരിക്കും. മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ കയറി പലരും ആളുകളെ കബളിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് രജിസ്‌ട്രേഷന്‍ നിബന്ധനകള്‍ കര്‍ശനമാക്കുന്നതെന്ന് ഐ.ടി, ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ രജിസ്‌ട്രേഷന് തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കി

Keywords: New Delhi, National, India, wedding, Marriage, Website, Online, Online Registration, Identity Card, Union minister, Online matrimony.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia