ആറന്മുള, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് അംഗീകാരം: രാഷ്ട്രപതി

 


ന്യൂഡല്‍ഹി: ആറന്മുള, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ച് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. ഇത് മറികടക്കാന്‍ നിക്ഷേപകര്‍ക്ക് അനുകൂല സാഹചര്യമൊരുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഉയര്‍ന്ന നാണയപ്പെരുപ്പ്‌നിരക്ക് ആശങ്കയുയര്‍ത്തുന്നു. ഇത് മറികടക്കാന്‍ ഉചിതമായ നടപടികള്‍ കൈകൊള്ളും. സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കാര്‍ഷിക രംഗത്ത് നേട്ടംകൈവരിച്ചു. സബ്‌സിഡിക്കു പകരം പണം പദ്ധതി ഉപകാരപ്രദമായി. വിദേശ നിക്ഷേപം രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം പകരും. വിലക്കയറ്റം മറികടക്കാന്‍ ഭക്ഷ്യസുരക്ഷാ ബില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ആറന്മുള, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് അംഗീകാരം: രാഷ്ട്രപതിലൈംഗിക അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി ജസ്റ്റിസ് വര്‍മ കമ്മീഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള ഓഡിനന്‍സ് പാസാക്കിയിട്ടുണ്ട്. ഇന്ദിര ആവാസ് യോജന പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കും. വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനങ്ങള്‍ക്ക് പുതിയ പദ്ധതി രൂപീകരിക്കും. 17 കല്‍ക്കരി പാടങ്ങള്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് അനുവദിച്ചതുമായി മുന്നോട്ടു പോകും. 80 വയസു കഴിഞ്ഞവര്‍ക്ക് ക്ഷേമപദ്ധതി തുടങ്ങും. വിധവാ പെന്‍ഷന്‍ 300 രൂപയാക്കും. പെന്‍ഷന്‍ 800 രൂപയാക്കും. കൈത്തെറി തൊഴിലാളികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാക്കും. തൊഴിലുറപ്പ് പദ്ധതി വന്‍വിജയമായിരുന്നെന്നും രാഷ്ട്രപതി അവകാശപ്പെട്ടു. ഇത് രാജ്യത്തെ അഞ്ച് കോടി ജനങ്ങള്‍ക്ക് സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.

കൈത്തറി തൊഴിലാളികള്‍ക്ക് ഇളവോടെ വായ്പ നല്‍കും. സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതി വിപുലീകരിക്കും. വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് കൊണ്ടുവരും. വരുന്ന 10 വര്‍ഷത്തിനുള്ളില്‍ 10 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. അതേസമയം ബുധനാഴ്ച ആരംഭിച്ച 48 മണിക്കൂര്‍ സംയുക്ത ട്രേഡ്‌യൂണിയന്‍ പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് ഇടതുപാര്‍ട്ടികള്‍ സഭ ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്. 


Keywords : New Delhi, Pranab Mukherjee, National, President, Government, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia