കോവിഡ് മുക്തരായവര്‍ക്ക് മുന്‍കരുതല്‍ ഡോസുകള്‍ ഉള്‍പെടെയുള്ള കോവിഡ് വാക്‌സിനുകള്‍ നൽകുന്നതിന് കാലാവധി; പുതിയ തീരുമാനവുമായി കേന്ദ്രസര്‍കാര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 22.01.2022) കോവിഡ് മുക്തരായവര്‍ക്ക് മുന്‍കരുതല്‍ ഡോസുകള്‍ ഉള്‍പെടെയുള്ള കോവിഡ് വാക്‌സിനുകള്‍ മൂന്ന് മാസം കഴിഞ്ഞേ നല്‍കാവൂ എന്ന് കേന്ദ്രസര്‍കാര്‍ വെള്ളിയാഴ്ച അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യം ശ്രദ്ധിക്കാന്‍ നിര്‍ദേശിക്കണമെന്നും അഭ്യര്‍ഥിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷനല്‍ സെക്രടറി വികാസ് ഷീല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു. പോസിറ്റീവായവര്‍ക്കുള്ള മുന്‍കരുതല്‍ ഡോസ് നല്‍കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി വിവിധ കോണുകളില്‍ നിന്ന് സര്‍കാരിന് അഭ്യർഥനകള്‍ ലഭിച്ചിട്ടുണ്ട്.
                
കോവിഡ് മുക്തരായവര്‍ക്ക് മുന്‍കരുതല്‍ ഡോസുകള്‍ ഉള്‍പെടെയുള്ള കോവിഡ് വാക്‌സിനുകള്‍ നൽകുന്നതിന് കാലാവധി; പുതിയ തീരുമാനവുമായി കേന്ദ്രസര്‍കാര്‍

പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ ശാസ്ത്രീയ തെളിവുകളുടെയും ശുപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് നിര്‍ദേശമെന്ന് കത്തില്‍ പറയുന്നു. 15 നും 18 നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് -19 വാക്‌സിനേഷന്‍ ജനുവരി മൂന്ന് മുതല്‍ ആരംഭിച്ചു, ആരോഗ്യ പരിപാലന പ്രവര്‍ത്തകര്‍ (എച് സി ഡബ്ല്യു എസ്), ഫ്രണ്ട് ലൈന്‍ വര്‍കര്‍മാര്‍ (എഫ്എല്‍ഡബ്ല്യു) കൂടാതെ 60 വയസും അതിനുമുകളിലും പ്രായമുള്ളവര്‍ക്കുള്ളവര്‍ക്ക് എന്നിവര്‍ക്ക് മുന്‍കരുതല്‍ ഡോസിന്റെ കുത്തിവയ്പ്പ് ജനുവരി 10ന് തുടങ്ങി.

ഈ മുന്‍കരുതല്‍ ഡോസിന്റെ മുന്‍ഗണനയും ക്രമവും ഒമ്പത് മാസത്തേക്കാണ്. അതായത് രണ്ടാം ഡോസ് എടുക്കേണ്ട തീയതി മുതല്‍ 39 ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കണം.


Keywords:  News, National, Top-Headlines, New Delhi, COVID-19, Government, Central Government, Vaccine, Negative, Govt warns of three-month delay in COVID vaccines, including precautionary measures against negative. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia