Allowance hiked | ദീപാവലി സമ്മാനം: കേന്ദ്രസര്‍കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്രസര്‍കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ചു. ക്ഷാമബത്തയില്‍ നാലുശതമാനത്തിന്റെ വര്‍ധന വരുത്താന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. 

Allowance hiked | ദീപാവലി സമ്മാനം: കേന്ദ്രസര്‍കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ചു

ഉത്സവസീസണില്‍ 47.68 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക. 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യം ലഭിക്കും. അടുത്ത മാസങ്ങളില്‍ ലഭിക്കുന്ന ശമ്പളത്തിന്റെ കൂടെ കഴിഞ്ഞ മാസങ്ങളിലെ കുടിശ്ശിക ചേര്‍ത്ത് നല്‍കും.

എല്ലാവര്‍ഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണ് കേന്ദ്രസര്‍കാര്‍ ക്ഷാമബത്ത പരിഷ്‌കരിക്കുന്നത്. എന്നാല്‍ തീരുമാനം സാധാരണയായി മാര്‍ച്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഉണ്ടാകാറുള്ളത്. നേരത്തെ മാര്‍ചിലാണ് ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍കാര്‍ തീരുമാനിച്ചത്. നിലവില്‍ അടിസ്ഥാനശമ്പളത്തിന്റെ 34 ശതമാനമാണ് ക്ഷാമബത്ത. പുതിയ പരിഷ്‌കരണത്തോടെ, ക്ഷാമബത്ത 38 ശതമാനമായി ഉയരും.

Keywords: Govt’s Diwali gift: Dearness Allowance hiked by 4% ; Over 1 crore employees-pensioners to benefit, New Delhi, News, Salary, Increased, Cabinet, National.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia