Grain distribution | ജനുവരി 1 മുതൽ സൗജന്യ ഭക്ഷ്യധാന്യങ്ങൾ; കേന്ദ്രസർക്കാർ പദ്ധതിയിൽ 81 കോടിയിലധികം ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും
Jan 1, 2023, 14:02 IST
ന്യൂഡെൽഹി: (www.kvartha.com) ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (NFSA) പ്രകാരം 81.35 കോടി ഗുണഭോക്താക്കൾക്ക് ജനുവരി ഒന്നു മുതൽ കേന്ദ്ര സർക്കാർ ഒരു വർഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകും. 2023 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ എല്ലാ ഗുണഭോക്താക്കൾക്കും സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു.
2023-ൽ രണ്ട് ലക്ഷം കോടി രൂപയുടെ ഭക്ഷ്യ സബ്സിഡി കേന്ദ്ര സർക്കാർ വഹിക്കും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (FCI) ജനറൽ മാനേജർമാരോട് അവരുടെ അധികാരപരിധിയിലുള്ള മൂന്ന് റേഷൻ കടകൾ നിർബന്ധമായും സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സൗജന്യ ഭക്ഷ്യധാന്യങ്ങൾ കണക്കിലെടുത്ത്, ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന ഡീലർക്ക് ലാഭം നൽകുന്നതിനുള്ള സംവിധാനം സംബന്ധിച്ച് മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശവും നൽകിയിട്ടുണ്ട്.
കേന്ദ്രത്തിന്റെ പുതിയ സംയോജിത ഭക്ഷ്യ സുരക്ഷാ പദ്ധതി 2023 ജനുവരി ഒന്ന് മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. എൻഎഫ്എസ്എയുടെ കാര്യക്ഷമവും ഏകീകൃതവുമായ നടപ്പാക്കലും ഈ പദ്ധതി ഉറപ്പാക്കും. നേരത്തെ, ഗുണഭോക്താക്കൾ 2022 ഡിസംബർ 31 വരെ ഒരു കിലോയ്ക്ക് 1-3 രൂപ നിരക്കിലാണ് ഭക്ഷ്യ ധാന്യങ്ങൾ നൽകിയിരുന്നത്. കൂടാതെ, കോവിഡ് സമയത്ത് 2020 ഏപ്രിലിൽ ആരംഭിച്ച പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY) പ്രകാരം സൗജന്യ ഭക്ഷ്യധാന്യങ്ങൾ പക്ഷേ, പലതവണ നീട്ടിയ ഈ പദ്ധതി, 2022 ഡിസംബർ 31-ന് കാലഹരണപ്പെട്ടു.
തുടർന്ന്, മന്ത്രിസഭയുടെ അംഗീകാരത്തോടെ രണ്ട് ഭക്ഷ്യ സബ്സിഡി പദ്ധതികളും പുതിയ സംയോജിത പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തുകയായിരുന്നു. ഗുണഭോക്തൃ തലത്തിൽ എൻഎഫ്എസ്എയ്ക്ക് കീഴിൽ ഭക്ഷ്യസുരക്ഷയിൽ ഏകീകൃതതയും വ്യക്തതയും കൊണ്ടുവരാനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. 2023-ൽ എല്ലാ എൻഎഫ്എസ്എ ഗുണഭോക്താക്കൾക്കും, അന്ത്യോദയ അന്ന യോജന (എഎവൈ) കുടുംബങ്ങൾക്കും മുൻഗണനാ കുടുംബ വ്യക്തികൾക്കും കേന്ദ്ര സർക്കാർ സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകും. എൻഎഫ്എസ്എയ്ക്ക് കീഴിൽ നൽകുന്ന അന്ത്യോദയ അന്ന യോജന (എഎവൈ) കുടുംബങ്ങൾക്ക് പ്രതിമാസം 35 കിലോഗ്രാം വീതം മുൻഗണനാ കുടുംബ വിഭാഗത്തിന് പ്രതിമാസം അഞ്ച് കിലോ വീതം അനുവദിക്കും.

Keywords: Centre to roll out free grain distribution to 81.35 cr NFSA beneficiaries from Jan 1, National,News,Top-Headlines,Latest-News,New Delhi,Food,Government.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.