കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ ചിതയിലേക്ക് ചാടി മകള്‍; ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍

 


ബാര്‍മര്‍: (www.kvartha.com 05.05.2021) കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ ശവസംസ്‌കാരത്തിനിടെ ചിതയിലേക്ക് ചാടി മകള്‍. സംഭവത്തില്‍ 34-കാരിയായ മകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. രാജസ്ഥാനില്‍ കഴിഞ്ഞദിവസമാണ് സംഭവം. കോവിഡ് ബാധിച്ചാണ് പിതാവ് മരിച്ചതെന്ന് കൊട് വാലി പൊലീസ് സ്റ്റേഷന്‍ ഓഫിസര്‍ പ്രേം പ്രകാശ് അറിയിച്ചു. കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ ചിതയിലേക്ക് ചാടി മകള്‍; ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍
രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലുള്ള ഒരാശുപത്രിയിലാണ് ദാമോദര്‍ ദാസ് ശര്‍ദ എന്ന 73 വയസുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു. ശര്‍ദയെ സംസ്‌കരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ മൂന്ന് പെണ്‍മക്കളില്‍ ഇളയവളായ ചന്ദ്ര ശര്‍ദ ചിതയിലേക്ക് എടുത്ത് ചാടുകയായിരുന്നു. അവിടെ കൂടിയിരുന്ന ആളുകള്‍ ഉടന്‍ ചന്ദ്രയെ ചിതയില്‍ നിന്ന് മാറ്റിയെങ്കിലും 70 ശതമാനം പൊള്ളലേറ്റിരുന്നു.

യുവതിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും നിലഗുരുതരമായതിനെ തുടര്‍ന്ന് അവിടെ നിന്ന് ജോധ്പുര്‍ ആശുപത്രിയിലേക്ക് മാറ്റി.

ദാമോദര്‍ ദാസ് ശര്‍ദയ്ക്ക് മൂന്ന് പെണ്‍മക്കള്‍ മാത്രമാണ് ഉള്ളതെന്നും അദ്ദേഹത്തിന്റെ ഭാര്യ കുറച്ചുനാള്‍ മുമ്പ് മരിച്ചതായും പൊലീസ് വ്യക്തമാക്കി.

Keywords:  Grieving Daughter Jumps On Father's Body During Covid Cremation In Rajasthan, News, Local News, Dead, Dead Body, Hospital, Treatment, Police, Daughter, Injured, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia