Died | 'വിവാഹചടങ്ങിനിടെ വിഷം കഴിച്ചു'; ചികിത്സയിലായിരുന്ന വരന്‍ മരിച്ചു, വധു ഗുരുതരാവസ്ഥയില്‍

 


മുംബൈ: (www.kvartha.com) വിവാഹദിനത്തില്‍ വിഷം ഉള്ളില്‍ചെന്ന നിലയില്‍ ചികിത്സയിലായിരുന്ന വരന്‍ മരിച്ചു. 20കാരിയായ വധു ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കനാഡിയ ഏരിയയിലെ ആര്യ സമാജം ക്ഷേത്രത്തിലാണ് സംഭവം. 

പൊലീസ് പറയുന്നത്: വിവാഹം പെട്ടെന്ന് നടത്താനായി യുവതി നിരന്തരം സമ്മര്‍ദത്തിലാക്കിയിരുന്നെന്ന് യുവാവിന്റെ ബന്ധുക്കള്‍ പറയുന്നു. തന്റെ കരിയറിനെക്കുറിച്ച് ചിന്തിച്ച് വിവാഹം രണ്ടു വര്‍ഷത്തിനുശേഷം മതിയെന്നായിരുന്നു 21കാരന്റെ നിലപാട്. 

Died | 'വിവാഹചടങ്ങിനിടെ വിഷം കഴിച്ചു'; ചികിത്സയിലായിരുന്ന വരന്‍ മരിച്ചു, വധു ഗുരുതരാവസ്ഥയില്‍

ഒടുവില്‍ വിവാഹ ദിവസവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ചടങ്ങിനിടെ, താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് 21കാരന്‍ വധുവിനോട് പറയുകയായിരുന്നു. പിന്നാലെ യുവാവിനെ ആശുപത്രിയിലാക്കുകയും ചെയ്തു. ഈ സമയം യുവതിയും വിഷം കഴിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Mumbai, News, National, Died, Marriage, Wedding, Groom, Bride, Hospitalized, Hospital, Treatment, Police, Groom Dies, Bride Hospitalized After Consuming Poison At Wedding.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia