Surprise Video | വിവാഹക്കസേരയില്‍ വധൂവരന്മാര്‍ ഇരുന്ന് സംസാരിക്കുന്നു; പെട്ടെന്ന് അതിഥികളെ പോലും അമ്പരപ്പിച്ച് യുവാവ് ചെയ്തത്; ലജ്ജാവതിയായി യുവതി

 


മുംബൈ: (www.kvartha.com) വിവാഹ വേദിയില്‍ നിന്നുള്ള വധൂവരന്മാരുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത് പതിവാണ്. അതില്‍ വഴക്കുണ്ടാക്കുന്നതും, നൃത്തം ചെയ്യുന്നതും, വേദിയിലെ തമാശകളുമെല്ലാം ഉള്‍പെടുന്നു. അത്തരത്തില്‍ ഒരു നൃത്ത വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

Surprise Video | വിവാഹക്കസേരയില്‍ വധൂവരന്മാര്‍ ഇരുന്ന് സംസാരിക്കുന്നു; പെട്ടെന്ന് അതിഥികളെ പോലും അമ്പരപ്പിച്ച് യുവാവ് ചെയ്തത്; ലജ്ജാവതിയായി യുവതി

വിവാഹക്കസേരയില്‍ വധൂവരന്മാര്‍ ഇരുന്ന് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ പെട്ടെന്ന് പാട്ട് കേട്ടപ്പോള്‍ വരന്‍ വിവാഹക്കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റ് നൃത്തം ചെയ്യാന്‍ തുടങ്ങി. ശാരൂഖ് ഖാന്റെ 'തുജ് മേ റബ് ദിഖ്താ ഹേ' എന്ന പാട്ടിനാണ് വരന്‍ ചുവടുവെച്ചത്.

ഇത് കണ്ട് വധു നാണിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. വളരെ റൊമാന്റിക് ആയാണ് വരന്റെ ചുവട് വയ്പ്. ഇത് കണ്ട് അതിഥികള്‍ പോലും അത്ഭുതപ്പെട്ടുപോയി. വധുവിനെ വരന്‍ ശരിക്കും സര്‍പ്രൈസ് ചെയ്തു കളഞ്ഞു.
 

bridal_lehenga_designn എന്ന ഇന്‍സ്റ്റാഗ്രാം അകൗണ്ടിലാണ് വിവാഹത്തിന്റെ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. വരന്റെ ഈ റൊമാന്റിക് ശൈലിയാണ് ആളുകള്‍ക്കിടയില്‍ വീഡിയോ വൈറലാക്കിയത്. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.

Keywords: Groom gave such a surprise to the bride, four moons took place in the gathering – see powerful VIDEO, Mumbai, News, Dance, Social Media, Marriage, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia